Monday, July 22, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.33 AM

എന്തായിരുന്നു നിങ്ങളുടെ ദൗത്യം? 'സോറി മേജര്‍, പറയില്ല'

ഇസ്ലാമാബാദ്‌: "ഇന്ത്യയില്‍ എവിടെനിന്നാണു താങ്കള്‍ വരുന്നത്‌?" എന്ന ചോദ്യത്തിന്‌ "ഞാനത്‌ പറയുമെന്നു താങ്കള്‍ കരുതുന്നുണ്ടോ?" എന്ന മറുപടി. പാക്‌ സൈനികരുടെ മധ്യത്തിലും അഭിമാനം വിടാതെ ഇന്ത്യന്‍ സൈനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍.
ഇന്നലെ രാവിലെ അതിര്‍ത്തി ലംഘിച്ച പാക്‌ വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ്‌ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്‌-21 വിമാനം തകര്‍ന്നുവീണത്‌. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ്‌ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക്‌ സൈന്യത്തിന്റെ പിടിയിലുമായി. നാട്ടുകാരുടെ പക്കല്‍നിന്നു പാക്‌ സൈന്യമാണ്‌ അദ്ദേഹത്തെ ഏറ്റെടുത്തത്‌. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന്റെ വീഡിയോയാണു പാകിസ്‌താനിലെ ഇന്റര്‍ സര്‍വീസസ്‌ പബ്ലിക്‌ റിലേഷന്‍ പുറത്തുവിട്ടത്‌.
"നാട്ടിലേക്കു മടങ്ങിയാലും എന്റെ മൊഴി മാറ്റില്ല. പാക്‌ സൈന്യം എന്നോട്‌ മാന്യമായാണു പെരുമാറിയത്‌". ഒരു കപ്പു ചായ കുടിച്ചു കൊണ്ട്‌ അഭിനന്ദന്‍ പറഞ്ഞു. മികച്ച ചായയാണു നല്‍കിയതെന്നും അദ്ദേഹം വ്യക്‌തമാക്കി.
"ഏത്‌ വിമാനമാണ്‌ പറത്തിയതെന്നും ദൗത്യം എന്തായിരുന്നു" എന്നുമുള്ള ചോദ്യത്തിന്‌ "സോറി" എന്നു മറുപടി. ആള്‍ക്കൂട്ടം തന്നെ ആക്രമിച്ചപ്പോള്‍ ക്യാപ്‌റ്റന്‍ തന്നെ രക്ഷപെടുത്തി എന്ന്‌ അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്‌. "വിവാഹിതനാണോ?" എന്ന ചോദ്യത്തിന്‌ അതെയെന്നും അദ്ദേഹം മറുപടി നല്‍കി.

Ads by Google
Thursday 28 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW