Wednesday, July 17, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.33 AM

ഭീകരര്‍ക്കെതിരേ നടപടി വേണം; ആവര്‍ത്തിച്ച്‌ യു.എസ്‌.

വാഷിങ്‌ടണ്‍: ഭീകരര്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ പാകിസ്‌താനോട്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ട്‌ യു.എസ്‌. . പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ്‌ യു.എസ്‌. നയം വ്യക്‌തമാക്കിയത്‌.
ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുമായി ടെലിഫോണില്‍ സംസാരിക്കവെ യു.എസ്‌. വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപെയോയാണ്‌ ഇക്കാര്യം പറഞ്ഞത്‌. മേഖലയില്‍ സമാധാനം പുനഃസ്‌ഥാപിക്കണമെന്നും പോംപെയോ ആവശ്യപ്പെട്ടു.
അതേസമയം ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കുള്ള പിന്തുണ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള സംഭാഷണത്തില്‍ പോപെയോ ആവര്‍ത്തിച്ചു. പാക്‌ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷിയുമായുള്ള സംഭാഷണമധ്യേ സൈനിക നടപടികള്‍ ഒഴിവാക്കണമെന്നും പോംപെയോ ആവശ്യപ്പെട്ടു.

Ads by Google
Thursday 28 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW