Wednesday, June 26, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 10.12 AM

പോലീസ് ഘടനയില്‍ വി.എസ് എടുത്ത തീരുമാനങ്ങള്‍ തിരുത്തി പിണറായി; വരുന്നത് വന്‍ മാറ്റങ്ങള്‍

uploads/news/2019/02/290939/pinarayi.jpg

തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പോലീസ് ഘടനയില്‍ കൊണ്ടുവന്ന മാറ്റം തിരുത്തി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പോലീസ് മേധാവിക്ക് കീഴില്‍ ക്രമസമാധാന ചുമതലയ്ക്ക് മാത്രമായി ഓപ്പറേഷന്‍ എഡിജിപിയെ പുതിയ തസ്തിക ഉണ്ടാക്കി. പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ഡിജിപിയുടെ ശിപാര്‍ശയും മന്ത്രിസഭ പരിഗണിച്ചില്ല.

വടക്കും തെക്കും മേഖലകളായി വിഭജിച്ച് രണ്ട് ഡിജിപിമാര്‍ക്കായിരുന്നു ഇതുവരെ ക്രമസമാധാന ചുമതല. ഇതുമാറ്റി ഓപ്പറേഷന്‍ എഡിജിപി എന്ന തസ്തികയില്‍ ഒരു ഉദ്യോഗസ്ഥന് മാത്രമായിരിക്കും ഇനി ക്രമസമാധാന ചുമതല. ഇതിനു താഴെയുള്ള രണ്ട് മേഖലകളുടെ ചുമതല ഐജിമാര്‍ക്ക് നല്‍കും.

ഐജിമാര്‍ക്കുണ്ടായിരുന്ന തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ റെയ്ഞ്ചുകളുടെ ചുമതല ഡിഐജിമാര്‍ക്കും നല്‍കാനാണ് തീരുമാനം. ഇതോടെ ക്രമസമധാന ചുമതലയില്‍ ഒരു എഡിജിപി തസ്തികയും രണ്ട് ഐജി തസ്തികയും ഇല്ലാതായി.

ക്രമസമാധാന മേല്‍നോട്ടം കാര്യക്ഷമമാക്കാന്‍ നടപടി വേണണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. അതേ സമയം തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ കളക്ടറുടെ അധികാരത്തോടെയുള്ള കമ്മീഷണറേറ്റ് സ്ഥാനമാക്കണമെന്ന ശുപാര്‍ശ മന്ത്രിസഭ പരിഗണിച്ചില്ല.

Ads by Google
Ads by Google
Loading...
TRENDING NOW