Wednesday, June 26, 2019 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 11.15 AM

'എന്റെ രക്തത്തിനായി കാത്തിരുന്ന, എന്നെ ഉപദ്രവിച്ച, കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്'; കങ്കണ പറയുന്നു

against director

കങ്കണയുടെ പുതിയ ചിത്രം മണികര്‍ണികയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മണികര്‍ണിക മുന്‍പ് സംവിധാനം ചെയ്തത് കൃഷ് ആയിരുന്നു. കൃഷ് പിന്മാറിയതിനെ തുടര്‍ന്ന് മണികര്‍ണികയുടെ സംവിധാനം കങ്കണ തന്നെ ഏറ്റെടുത്തിരുന്നു. മണികര്‍ണികയുടെ മുഴുവന്‍ ക്രെഡിറ്റും കങ്കണ തട്ടിയെടുത്തെന്നും കൃഷ് ആരോപിച്ചിരുന്നു.

പിന്നീട് കൃഷ് എന്‍.ടി.ആറിന്റെ ജീവചരിത്രസിനിമയുടെ സംവിധാനം ഏറ്റെടുക്കുകയും ചെയ്തു. മണികര്‍ണിക വിജയിച്ചപ്പോള്‍ ബാലകൃഷ്ണ നായകനായി രണ്ട് ഭാഗങ്ങളായി പുറത്തിറക്കിയ എന്‍.ടി.ആറിന്റെ ജീവിതകഥ ബോക്‌സോഫീസില്‍ വന്‍ പരാജയമായി ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെ കുറിച്ചുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

'' ഞാനും എന്‍.ടി.ആറിന്റെ പരാജയത്തെകുറിച്ച് അറിഞ്ഞു. ഒരു അഭിനേതാവിന്റെ കരിയറിലെ കറുത്ത ഏടാണ് ഇത്. കൃഷിനെ വിശ്വസിക്കുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്ത ബാലകൃഷ്ണ സാറിന്റെ ഒപ്പമാണ് എന്റെ മനസ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ രക്തത്തിനായി കാത്തിരുന്ന, പ്രേക്ഷകശ്രദ്ധ നേടുകയും തിയേറ്ററുകളില്‍ വിജയമാകുകയും ചെയ്ത മണികര്‍ണികയെ പ്രശ്‌നങ്ങളുടെ നടുവില്‍ വച്ച് ഏറ്റെടുത്തതിന് എന്നെ ഉപദ്രവിച്ച, കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്. പക്ഷെ ഏറ്റവും ലജ്ജാവഹമായ കാര്യം എന്തെന്ന് വച്ചാല്‍ കൃഷും അയാള്‍ പണം കൊടുത്തു വാങ്ങിയ മാധ്യമങ്ങളും കൂടി ഒരു രക്തസാക്ഷിയുടെ ജീവചരിത്രസംബന്ധിയായ സിനിമയ്‌ക്കെതിരേ വിധ്വേഷകരമായ ക്യാമ്പയിനുകള്‍ നടത്തി എന്നതാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നമ്മുടെ സ്വാതന്ത്രൃ സമര സേനാനികള്‍ ഇതുപോലെയുള്ള നന്ദിയില്ലാത്ത വിഡ്ഢികള്‍ക്കായാണ് അവരുടെ രക്തം നല്‍കിയത്''- കങ്കണ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW