Tuesday, May 21, 2019 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 09.33 AM

വോഡഫോണ്‍ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

vodafone now offers 9gb extra data with rs 509 prepaid plan

വോഡഫോണ്‍ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു. 2017-ലാണ് വോഡഫോണ്‍ 509 രൂപയുടെ പ്ലാന്‍ പുറത്തിറക്കിയത്. പരിഷ്‌കരിച്ച പ്ലാനില്‍ ഇനി മുതല്‍ 0.1ജിബി ഡാറ്റ അധികമായി ഉപഭോക്താക്കള്‍ക്ക് കിട്ടും.

പ്ലാനിന്റെ കാലാവധിയില്‍ ഉപഭോക്താവിന് 9 ജിബിയാണ് അധിക ഡാറ്റയായി കിട്ടുക. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയിസ് കോളുകള്‍, ദിനവും 100 എസ്എംഎസ്, 90 ദിവസത്തേക്ക് സൗജന്യ വോഡഫോണ്‍ പ്ലേ എന്നിവയാണ് ഈ പ്ലാനിന്റെ മറ്റു പ്രത്യേകതകള്‍.

നേരത്തെ ദിവസവും 1.4 ജിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. ഇനി മുതല്‍ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും.

അടുത്തിടെ 69 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് കോളുകളും ദിനവും 100 എസ്എംഎസും 1.4 ജിബി ഡാറ്റയും സൗജന്യ വോഡഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്യാവുന്ന പ്ലാന്‍ കമ്പനി പുറത്തിറക്കിയിരുന്നു.

അടുത്തിടെ 199, 458 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും വോഡഫോണ്‍ പരിഷ്‌കരിച്ചിരുന്നു. പഴയ പ്ലാനുകള്‍ പരിഷ്‌കരിക്കുന്നതിനു പുറമേ പുതിയ പ്ലാനുകളും കമ്പനി പുറത്തിറക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW