Wednesday, June 19, 2019 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 08.56 AM

ഗള്‍ഫില്‍ മലയാളിക്ക് വീണ്ടും കോടികള്‍; സമ്മാന ടിക്കറ്റ് നാട്ടില്‍ മറന്നുവെച്ചെന്നു മാത്രം

uploads/news/2019/02/290896/dubai.jpg

ഷാര്‍ജ : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനം വീണ്ടും മലയാളിക്ക്. എന്നാല്‍, ആ ടിക്കറ്റ് അദ്ദേഹം നാട്ടില്‍ മറന്നു വെച്ചിരിക്കുകയാണെന്ന് മാത്രം.

ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലൂടെയാണ് ഷാര്‍ജയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം അരയിലകത്തി(31) നാണ് ഏഴുകോടിയിലേറെ രൂപ സമ്മാനം ലഭിച്ചിരിക്കുന്നത്. ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയില്‍ അക്കൗണ്ടന്റായ ഇദ്ദേഹം ഈ മാസം ആദ്യമാണ് ദുബായ് ഐറിഷ് വില്ലേജില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്. ഇതിനിടെ നാട്ടിലേയ്ക്ക് പോയ ഇയാള്‍ ടിക്കറ്റും കൊണ്ടുപോയി. സമ്മാനം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും മുഹമ്മദ് അസ്ലം പറയുന്നു. എന്തായാലും നാട്ടില്‍ മറന്നുവെച്ച ടിക്കറ്റ് എടുത്തുകൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ജേതാവാകുന്ന 139 മത് ഇന്ത്യക്കാരനാണ് മുഹമ്മദ് അസ്ലം.

Ads by Google
Ads by Google
Loading...
TRENDING NOW