Tuesday, May 21, 2019 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 01.19 AM

കെയര്‍ ടേക്കര്‍, ടെക്‌നിക്കല്‍ മേഖലയില്‍ ജപ്പാനില്‍ തൊഴിലവസരം

കൊച്ചി: ഇന്ത്യ, ജപ്പാന്‍ സംയുക്‌ത സംരംഭമായ ടി.ഐ.ടി.പി. പ്രോഗ്രാമിലേക്ക്‌ ഉദ്യോഗാര്‍ഥികള്‍ക്ക്‌ തൊഴില്‍ അവസരം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പറേഷന്റെയും (എന്‍.എസ്‌.ഡി.സി), ബാംഗ്ലൂര്‍ ആസ്‌ഥാനമായുള്ള ലേബര്‍നെറ്റിന്റെയും ആഭിമുഖ്യത്തില്‍ സ്‌കില്‍ ട്രെയ്‌നിങ്ങും ജപ്പാനില്‍ ജോലിയും നല്‍കുന്നു. രണ്ടായിരത്തിലധികംവരുന്ന ഒഴിവുകളിലേക്കാണ്‌ അവസരം.
കെയര്‍ ടേക്കര്‍, ടെക്‌നിക്കല്‍ മേഖലകളിലേക്കാണ്‌ അവസരം. കെയര്‍ ടേക്കര്‍ മേഖലയിലേക്ക്‌ ജി.എന്‍.എം, ബി.എസ്‌.ഇ. നഴ്‌സിങ്‌ പാസായവര്‍ക്കും ടെക്‌നിക്കല്‍ മേഖലകളിലേക്ക്‌ ടെക്‌നിക്കല്‍ ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
ട്രെയിനിങ്ങിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ഒന്നുമുതല്‍ ഒന്നരലക്ഷംവരെ മാസ ശമ്പളം പ്രതീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലേബര്‍നെറ്റ്‌, കൊച്ചി. ഫോണ്‍: 9447322893, ഇ-മെയില്‍: workinjapan2019@gmail.com.

Ads by Google
Wednesday 27 Feb 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW