Thursday, July 18, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 12.52 AM

ട്രംപുമായി കൂടിക്കാഴ്‌ച: ഉന്‍ വിയറ്റ്‌നാമില്‍

uploads/news/2019/02/290808/in5.jpg

ഹനോയ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായുള്ള നിര്‍ണായക രണ്ടാം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ വിയറ്റ്‌നാമിലെ ഹാനോയിയിലെത്തി.
പതിവു കര്‍ശന സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ രണ്ടരദിവസത്തെ യാത്രയ്‌ക്കൊടുവിലാണ്‌ കിമ്മിനെയും വഹിച്ചുള്ള ട്രെയിന്‍ വിയറ്റ്‌നാം അതിര്‍ത്തി സ്‌റ്റേഷനായ ദോങ്‌ ദാങ്ങിലെത്തിയത്‌.
സ്‌റ്റേഷനില്‍നിന്ന്‌ ഹാനോയിയിലേക്കു റോഡ്‌മാര്‍ഗമുള്ള യാത്രയില്‍ കൊടുംതണുപ്പിനെയും മഴയെയും അവഗണിച്ച്‌ നിരവധി ആളുകളാണ്‌ ഉത്തരകൊറിയന്‍ ഏകാധിപതിയെ കാണാന്‍ തടിച്ചുകൂടിയത്‌.
1964-ല്‍ കിമ്മിന്റെ മുത്തച്‌ഛന്‍ കിം-2 സങ്ങിന്റെ സന്ദര്‍ശനത്തിനുശേഷം നടാടെയാണ്‌ ഉത്തരകൊറിയയില്‍നിന്നുള്ള ഒരു ഭരണാധികാരി വിയറ്റ്‌നാം മണ്ണില്‍ കാലുകുത്തുന്നത്‌. ഇന്നുമുതലാണ്‌ ദ്വിദിന ട്രംപ്‌-കിം കൂടിക്കാഴ്‌ച ഹാനോയിയില്‍ ആരംഭിക്കുന്നത്‌.

Ads by Google
Wednesday 27 Feb 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW