Sunday, July 07, 2019 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 12.52 AM

തിരിച്ചടിക്കുമെന്നു പാകിസ്‌താന്‍

uploads/news/2019/02/290807/in4.jpg

ഇസ്ലാമാബാദ്‌: അതിരു കടന്ന ഇന്ത്യക്കു ശക്‌തമായ തിരിച്ചടി നല്‍കുമെന്നു പാകിസ്‌താന്‍. ഏതു സാഹചര്യവും നേരിടാനൊരുങ്ങാന്‍ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിനു ശേഷം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിനും ജനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
അതേസമയം, ഭീകരക്യാമ്പുകള്‍ ആക്രമിച്ച്‌ കനത്ത ആള്‍നാശമുണ്ടാക്കിയെന്ന ഇന്ത്യയുടെ പ്രഖ്യാപനം ശരിയല്ലെന്ന്‌ അവര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ വിമാനങ്ങള്‍ നിയന്ത്രണരേഖയ്‌ക്ക്‌ നാലു കിലോമീറ്റര്‍ ഉള്ളില്‍വരെയേ എത്തിയുള്ളൂ എന്നാണു പാകിസ്‌താന്റെ അവകാശവാദം. ആക്രമണം നടത്തിയെന്ന്‌ ഇന്ത്യ അവകാശപ്പെടുന്ന സ്‌ഥലം നേരിട്ടുകാണാന്‍ അവര്‍ ലോകമാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ്‌തു. ഉചിതമായ സമയത്തും സ്‌ഥലത്തും തിരിച്ചടിക്കുമെന്നാണ്‌ പാകിസ്‌താന്റെ പ്രഖ്യാപനം. ഇന്ത്യന്‍ നടപടി ഐക്യരാഷ്‌ട്ര സഭയിലും മറ്റു രാജ്യാന്തര വേദികളിലും ഉന്നയിക്കുമെന്നും അവര്‍ അറിയിച്ചു. ഇന്ത്യ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന പരാതി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒ.ഐ.സിയിലും അവതരിപ്പിക്കും. തെരഞ്ഞെടുപ്പ്‌ ലാക്കാക്കി ഇന്ത്യ ദക്ഷിണേഷ്യയിലെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തിയെന്നാണു പാകിസ്‌താന്റെ ആരോപണം. ഇന്നു ദേശീയ കമാന്‍ഡ്‌ അതോറിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്‌.
പാകിസ്‌താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. നയതന്ത്ര, രാഷ്‌ട്രീയ, സൈനിക മാര്‍ഗങ്ങളിലൂടെ തിരിച്ചടിക്കുമെന്നാണു പാക്‌ സൈന്യത്തിന്റെ മുന്നറിയിപ്പ്‌. "ഇനി ഞങ്ങളുടെ ഊഴം. തീരുമാനിച്ചുകഴിഞ്ഞു. ഇന്ത്യ അതിനായി കാത്തിരിക്കുക" എന്നാണ്‌ പാക്‌ സൈനിക വക്‌താവിന്റെ താക്കീത്‌.

Ads by Google
Wednesday 27 Feb 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW