Thursday, May 23, 2019 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 12.51 AM

ഓസ്‌ട്രേലിയന്‍ കര്‍ദിനാളിനു തടവ്‌

മെല്‍ബണ്‍: ഗായകസംഘാംഗം ഉള്‍പ്പെടെ രണ്ടു ബാലന്മാരെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയയിലെ മുതിര്‍ന്ന കര്‍ദിനാളിനു 10 വര്‍ഷം തടവ്‌. റോമന്‍ കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍ ജോര്‍ജ്‌ പെല്ലി(77)നെയാണു 22 വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ പേരില്‍ വിക്‌ടോറിയന്‍ കൗണ്ടി കോടതി ശിക്ഷിച്ചത്‌. മെല്‍ബണ്‍ ആര്‍ച്ച്‌ ബിഷപ്പായിരുന്ന കാലത്തു നടത്തിയ അഞ്ചു കുറ്റകൃത്യങ്ങളാണു ശിക്ഷയ്‌ക്ക്‌ ആധാരം. കോടതിവിധിക്കെതിരേ അദ്ദേഹം അപ്പീല്‍ സമര്‍പ്പിക്കും. ആഗോളസഭയിലെ കര്‍ദിനാള്‍ സംഘത്തിന്റെ ഉപദേശകനായിരുന്നു. കേസിനെത്തുടര്‍ന്ന്‌ കര്‍ദിനാള്‍ ജോര്‍ജ്‌ പെല്ലിനെ സഭാചുമതലകളില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.

Ads by Google
Wednesday 27 Feb 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW