Monday, May 20, 2019 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 12.51 AM

കണക്കുകൂട്ടലുകളില്‍ പിഴച്ചു പാകിസ്‌താന്‍

കറാച്ചി: പുല്‍വാമ ചാവേര്‍ ആക്രമണത്തെത്തുടര്‍ന്ന്‌ ഇന്ത്യയില്‍നിന്നൊരു മിന്നലാക്രമണമാണ്‌ പാകിസ്‌താന്‍ പ്രതീക്ഷിച്ചിരുന്നത്‌. കഴിഞ്ഞതവണത്തേതിനു സമാനമായി നിയന്ത്രണരേഖയ്‌ക്കു സമീപമുള്ള ക്യാമ്പുകളാണ്‌ ഇന്ത്യന്‍ ലക്ഷ്യമെന്ന ചിന്തയില്‍ പാക്‌ അധീന കശ്‌മീരിലുള്ള ഭീകരരരെ മുഴുവന്‍ സുരക്ഷിത താവളങ്ങളിലേക്കു മാറ്റിയിരുന്നു. പക്ഷേ, പാകിസ്‌താനിലേക്കു കടന്നുകയറി ഒരു ആക്രമണം ആരും പ്രതീക്ഷിച്ചില്ല.
പടിഞ്ഞാറന്‍, സെന്‍ട്രല്‍ കമാന്‍ഡുകളിലെ വിവിധ വ്യോമതാവളങ്ങളില്‍നിന്ന്‌ യുദ്ധവിമാനങ്ങളും മറ്റ്‌ വിമാനങ്ങളും ഒരേസമയം യാത്രതിരിച്ചത്‌ പാകിസ്‌താന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ അവയുടെ ലക്ഷ്യം തിരിച്ചറിയുന്നതില്‍ പാക്‌ പ്രതിരോധ സംവിധാന രംഗത്തെ വിദഗ്‌ധര്‍ക്കു പാളിച്ചപറ്റി.
ആക്രമണസമയം ബാലാകോട്ട്‌ ക്യാമ്പില്‍ ഏകദേശം 325 ഭീകരരും 25-27 പരിശീലകരും ഉണ്ടായിരുന്നെന്നാണു സൂചന. പുലര്‍ച്ചെ ഇന്ത്യന്‍ വിമാനങ്ങള്‍ തലയ്‌ക്കു മുകളിലെത്തുമ്പോള്‍ എല്ലാവരും തന്നെ ഉറക്കമായിരുന്നു. ബോംബുകളുടെ തീമഴയില്‍ ബാലാകോട്ട്‌ നിമിഷാര്‍ധത്തില്‍ത്തന്നെ ചാമ്പലായി. എന്താണു സംഭവിച്ചതെന്നുപോലും അറിയാതെയാണു പലരും കാലപുരിപൂകിയത്‌.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ സംഘം മടങ്ങിയതിനുപിന്നാലെ തരിച്ചിരിക്കുന്ന അവസ്‌ഥയിലാണ്‌ പാക്‌ ഭരണകൂടവും സൈന്യവുമെന്നാണ്‌ അവിടെനിന്നുള്ള കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

Ads by Google
Wednesday 27 Feb 2019 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW