Tuesday, May 21, 2019 Last Updated 13 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 04.39 PM

പുതിയ ഡേറ്റ പ്ലാനുമായി വോഡഫോണ്‍

vodafone rolls out rs 1999 prepaid recharge plan that offers 1 5gb 4g data per day for  365 days

കേരള സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്കായി 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ വോഡഫോണ്‍ പുറത്തിറക്കിയതായി ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്ലാനില്‍ 365 ദിവസത്തെ കാലാവധിയില്‍ ജിവസവും 1.5 ജിബി ഡാറ്റ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും 1.5 ജിബി 4 ജി ഡാറ്റയ്ക്കു പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകളം ദിവസവും 100 നാഷണല്‍ എസ്എംഎസും ഈ പ്ലാനില്‍ ലഭിക്കും.

വോയിസ് കോളിങ്ങിന് യാതൊരുവിധ പരിധിയും ഇല്ല. നിലവില്‍ കേരള സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ പ്ലാന്‍ ലഭിക്കുക. മറ്റു സര്‍ക്കിളിലും അധികം വൈകാതെ ഈ പ്ലാന്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്ലാനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ആകെ 547.5 ജിബി 4 ജി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് കിട്ടുക.

1699 രൂപയുടെ പ്രീപെയ്ഡ് പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. വോഡഫോണിന്റെ ഈ പ്ലാനില്‍ ദിവസവും 1 ജിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് കിട്ടുക. ഇന്ത്യയിലെ എല്ലാ സര്‍ക്കിളില്‍ ഉളളവര്‍ക്കും ഈ പ്ലാന്‍ ഉപയോഗപ്പെടുത്താം. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും. ഒരു വര്‍ഷമാണ് പ്ലാനിന്റെ കാലാവധി. പുതിയ പ്ലാന്‍ പുറത്തിറക്കിയതോടെ വോഡഫോണ്‍ ടെലികോം ഉപഭോക്താക്കളായ ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW