Thursday, July 04, 2019 Last Updated 8 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 04.18 PM

ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കി വിജയ് സേതുപതി

vijay sethupathi bought new bmw g310gs bike

സൂപ്പര്‍താരം വിജയ് സേതുപതി ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ജി 310 ജിഎസ് അഡ്വെഞ്ചര്‍ ബൈക്ക് സ്വന്തമാക്കി. ജി 310 ജിഎസിന്റെ റേസിങ് റെഡ് നോണ്‍-മെറ്റാലിക് നിറത്തിലുള്ള മോഡലാണ് വിജയ് സേതുപതി തന്റെ ഗാരേജിലെത്തിച്ചത്. നേരത്തെ ബിഎംഡബ്ല്യു സെവന്‍ സീരീസ് കാറും വിജയ് സേതുപതി സ്വന്തമാക്കിയിരുന്നു.

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഫേസ്ബുക്ക് പേജിലൂടെ താരം വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. ബിഎംഡബ്ല്യു നിരയിലെ ചെറുബൈക്കുകളിലൊന്നായ ജി 310 ജിഎസിന് മൂന്നര ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമേകുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജി 310 ജിഎസിന് കരുത്തേകുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW