Sunday, July 07, 2019 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 03.46 PM

നിത്യകര്‍മ്മങ്ങള്‍

സൂര്യഭഗവാനെ നിത്യേന പ്രഭാതസമയത്ത് വണങ്ങി സ്തുതിക്കണം. ലോകത്തിന് മുഴുവന്‍ പ്രകാശം പ്രദാനം ചെയ്യുന്നത് സൂര്യനാണ്. സൂര്യന്‍ സര്‍വ്വ ചരാചരങ്ങള്‍ക്കും വേണ്ട ചൂടും ഒപ്പം തന്നെ നല്‍കുന്നു. സൂര്യന്‍ മനുഷ്യ മനസ്സുകളില്‍ പ്രകാശം ചൊരിയുന്നു.
uploads/news/2019/02/290690/joythi260219a.jpg

നമ്മുടെ ഋഷിവര്യന്മാര്‍ സ്വാര്‍ത്ഥമതികളല്ല എന്നതിന്റെ ഏക തെളിവാണ് ഭാരതീയ പൈതൃകം. തങ്ങളുടെ തലമുറ എന്തു ചെയ്യണം, എന്തു ചെയ്യരുതെന്ന് നമുക്ക് വളരെ വ്യക്തമായി അവര്‍ വേദതിഹാസങ്ങളിലൂടെ ഉപദേശിച്ചു തന്നിട്ടുണ്ട്.

ആചാരങ്ങള്‍ പരിഷ്‌ക്കാരത്തിന് വഴിമാറിക്കൊടുത്ത ഈ കാലത്തും ഭാരതീയ പൈതൃകം അന്യംനിന്നുപോയിട്ടില്ല. എന്നിരുന്നാലും ഇന്നത്തെ തലമുറ പലകാര്യങ്ങളിലും അജ്ഞരാണ്.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. അതായത് പുലര്‍ച്ചെ മൂന്നുമണിക്ക്. ഇന്നത്തെ തലമുറയ്ക്ക് തിരക്കുപിടിച്ച ജീവിതരീതി കാരണം അത് അസാധ്യമാണ്. ആയതുകൊണ്ട് സൂര്യോദയത്തിന് മുമ്പായി എഴുന്നേല്‍ക്കണം.

പുലര്‍കാലേ നാലിനും അഞ്ചിനും ഇടയ്ക്ക് എഴുന്നേല്‍ക്കുക. ആ സമയത്ത് ശരീരത്തിന്റെ ഊര്‍ജ്ജവും പ്രവര്‍ത്തനശേഷിയും വര്‍ദ്ധിക്കും. ബുദ്ധികര്‍മ്മതയോടെ പ്രവര്‍ത്തിക്കും.

മനസ്സിന് ശാന്തി ലഭിക്കും. മനസ്സ് നിര്‍മ്മലമായിരിക്കുന്ന സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം. നേരത്തെ എഴുന്നേറ്റാല്‍ ആയുസ്സ് വര്‍ദ്ധിക്കും.

ഉണര്‍ന്ന ഉടനെ നീണ്ടുനിവര്‍ന്ന് കിടക്കണം. അതിനുശേഷം സാവകാശം വലത്തോട്ട് തിരിയുക. ധൃതികാട്ടാതെ മെല്ലെ എഴുന്നേല്‍ക്കുക. ഉണര്‍ന്നുകഴിഞ്ഞാല്‍ ഒരു പ്രവൃത്തിയിലും വ്യാപൃതനാവാതെ കുറച്ചുനേരം ഇരിക്കണം. സാവകാശം കൈപ്പടം നിവര്‍ത്തി ദേവിയെ സ്മരിക്കുക.

''കരാഗ്രേവസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേസ്ഥിതാ ഗൗരി
പ്രഭാതേ കരദര്‍ശനം.''

അതിനുശേഷം ഭൂമീ ദേവിയെ തൊട്ട് വന്ദിക്കുക. ചരാചരങ്ങളുടെ മാതാവാണ് ഭൂമീദേവി. സ്വന്തം മാതാവിനെ തൊട്ടുവന്ദിക്കുന്നതിന് തുല്യമാണ് ഭൂമീവന്ദനം. കര്‍മ്മശേഷി ഭൂമീദേവി പ്രദാനം ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് പഠിക്കണം. കാലത്ത് കുറച്ച് സമയം നഗ്നപാദരായി നടക്കുക. എന്നാലേ ശരീരത്തിന്റെ കാന്തിവലയം ശരിയായി പ്രവര്‍ത്തിക്കുകയുള്ളൂ. കുറച്ച് സമയം ആരോഗ്യസമ്പുഷ്ടിക്ക് ആവശ്യമായ വ്യായാമം ചെയ്യുക. പ്രഭാത കര്‍മ്മങ്ങള്‍ക്കുശേഷം കുളി. കുളികാലത്തുതന്നെ വേണം. കുളിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:

''നമോസ്തുതേ ധര്‍മ്മ വ്രതേവരാനനേ
നമോസ്തുതേ ദേവഗണൈകവന്ദ്യേ
നമോസ്തുതേ പവിത്ര പാവനേ
നമോസ്തുതേ സര്‍വ്വ ജഗല്‍സുപൂജിതേ.''
സൂര്യ സ്തുതേ സര്‍വ്വജഗല്‍സു പൂജിതേ.''

സൂര്യഭഗവാനെ നിത്യേന പ്രഭാതസമയത്ത് വണങ്ങി സ്തുതിക്കണം. ലോകത്തിന് മുഴുവന്‍ പ്രകാശം പ്രദാനം ചെയ്യുന്നത് സൂര്യനാണ്. സൂര്യന്‍ സര്‍വ്വ ചരാചരങ്ങള്‍ക്കും വേണ്ട ചൂടും ഒപ്പം തന്നെ നല്‍കുന്നു. സൂര്യന്‍ മനുഷ്യ മനസ്സുകളില്‍ പ്രകാശം ചൊരിയുന്നു. സൂര്യനെ നിത്യവും വന്ദിക്കുന്നതുകൊണ്ട് നമ്മുടെ അജ്ഞാനം നീങ്ങി ജ്ഞാനം ഉദയം കൊള്ളുന്നു. മനസ്സിന്റെ വെളിച്ചത്തെ ജ്ഞാനപ്രകാശമെന്ന് പറയും.'

സൂര്യവന്ദനം:
''ജയതു ജയതു സൂര്യം സപ്തലോകൈക ദീപം
കിരണശമിതപാപം ക്ലേശദുഃഖസ്യനാശം
അരുണ നിഗമ ഗമ്യം ചാദിമാദിത്യമൂര്‍ത്തീം
സകലഭുവനവന്ദ്യം ഭാസ്‌ക്കരംതം നമാമി.''

സന്ധ്യയ്ക്ക് എല്ലാ ഹൈന്ദവ ഗൃഹങ്ങളിലും ദീപം കത്തിച്ചുവയ്ക്കാറുണ്ട്. വീടിന് ഐശ്വര്യം കൈവരാനാണ് ദീപം കത്തിക്കുന്നത്. മഹത്വമുള്ളവനാണ് അഗ്നി. എല്ലാ മംഗളകര്‍മ്മങ്ങളും അഗ്നിസാക്ഷിയായിട്ടാണ് നടത്താറുള്ളത്. നിത്യേന നിലവിളക്ക് കത്തിച്ചുവയ്ക്കുന്ന വീടുകളില്‍ യാതൊരുവിധ ദോഷവും ഉണ്ടാവുകയില്ല. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിച്ചെടുക്കുന്നത് നിലവിളക്കിലേക്കാണ്.

ദീപം തൊട്ടുവന്ദിക്കേണ്ട മന്ത്രം:
''മംഗളം ഭവതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
മമദുഃഖ വിനാശനം
സന്ധ്യാ ദീപായ തേനമഃ''

തരവത്ത് ശങ്കരനുണ്ണി
പാലക്കാട്
മൊ: 9847118340

Ads by Google
Tuesday 26 Feb 2019 03.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW