Saturday, June 22, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 09.56 AM

'എന്റെ പുഞ്ചിരിയില്‍ അമ്മ ഇപ്പോഴുമുണ്ട്; ശ്രീദേവിയെ കുറിച്ച് ജാന്‍വിയുടെ ഉള്ള് പൊള്ളിക്കുന്ന കുറിപ്പ്, ഏറ്റെടുത്ത് ആരാധകര്‍

about sreedevi

ഇന്ത്യന്‍ സിനിമയിലെ ഐതിഹാസിക താരം ശ്രീദേവിയുടെ അകാലമൃത്യു സിനിമാകുടുംബത്തില്‍ ഉണ്ടാക്കിയ ശൂന്യത വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്നതല്ല. ഫെബ്രുവരി 24ന് ദുബായില്‍ വെച്ച് അന്തരിച്ച ശ്രീദേവിയെ കുറിച്ച് മകള്‍ ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരെയും പൊള്ളിക്കും. താരസൗന്ദര്യം വിട പറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞ വേളയിലാണ് ജാന്‍വിയുടെ കുറിപ്പ്.

എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്. എന്നാലും ഞാന്‍ എപ്പോഴും പുഞ്ചിരിക്കാറുണ്ട്. കാരണം എന്റെ പുഞ്ചിരിയില്‍ നീയുണ്ട് എന്ന വരികള്‍ക്കൊപ്പം ശ്രീദേവിയുടെ കൈ പിടിക്കുന്ന ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവ് ബോണി കപൂറിനും മക്കള്‍ ജാന്‍വിക്കും ജാന്‍വിക്കും ഖുശിക്കും ഇപ്പോഴും ശ്രീദേവിയില്ല എന്നു വിശ്വസിക്കാനായിട്ടില്ല. അമ്മയുടെ വേര്‍പാടില്‍ മകള്‍ ജാന്‍വി കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വൈകാരികമായ കമ്മന്റുകളുമായി പോസ്റ്റിനു താഴെ എത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW