Tuesday, June 25, 2019 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 07.17 AM

25 വര്‍ഷത്തെ ദാമ്പത്യത്തില്‍, 'തനിക്ക് തൃപ്തി കിട്ടുന്നില്ലെ'ന്ന് ഭര്‍ത്താവിനോട് പറയാന്‍ പറ്റാത്ത ഭാര്യ; ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന മറ്റൊന്നും ഭൂമിയിലില്ല; അധ്യാപികയുടെ വൈറല്‍ കുറിപ്പ്

 face book post

ലൈംഗികതയെ കുറിച്ച് സ്ത്രീകള്‍ക്ക് തുറന്ന് പറയാനാകുമോ? അങ്ങനെ പറഞ്ഞാല്‍ ഭര്‍ത്താവും മറ്റുള്ളവരും അംഗീകരിക്കുമോ? ഇത്തരം ഒരു അവസ്ഥയെ കുറിച്ച് ഗീത തോട്ടം എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുപത്തഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും രതിസുഖം അനുഭവിച്ചിട്ടില്ലെന്ന് പറഞ്ഞ സുഹൃത്തിനെ കുറിച്ചും ഗീത പറയുന്നുണ്ട്.ട

ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയില്‍! പരസ്പര സഹകരണത്തോടെ സംഭവിച്ചുപോകുന്ന ഒന്നല്ലേ അത്? അങ്ങനെയാവുമ്പോഴല്ലേ ഇരുവരും അതില്‍ നിന്ന് ആനന്ദം അനുഭവിക്കുകയുള്ളൂ! മുന്‍കൂട്ടി നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം എല്ലാ ഞായറാഴ്ചയും എന്നോ ആഴ്ചയില്‍ രണ്ടു ദിവസം എന്നോ... ഇഷ്ടമില്ലാത്തയാളെ സഹിക്കാനുള്ള ബാധ്യതയായി മാറുമ്പോള്‍ രതി, പീഡനമായി മാറുന്നു.-ഗീത ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ലൈംഗികതയെക്കുറിച്ച് സ്ത്രീകള്‍ അതും അദ്ധ്യാപിക എഴുതുന്നത് മോശമാണെന്ന് പല സുഹൃത്തുക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് തല്‍ക്കാലം അവഗണിക്കുന്നു.

മധ്യവയസ്സാകുന്നതോടെ സ്ത്രീകളില്‍ ലൈംഗികത അവസാനിച്ചു എന്ന് കരുതുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. അതില്‍ കൂടുതലും സ്ത്രീകള്‍ തന്നെയാണ് . ''ഓ വയസ്സ് പത്തു നാല്പത്തഞ്ചായില്ലേ? നമ്മള് പെണ്ണുങ്ങളൊക്കെ ഇനി വല്ലോടത്തും അടങ്ങിയൊതുങ്ങിക്കഴിയുന്നതാ നല്ലത്' എന്നതാണ് സമൂഹത്തിന്റെ കാഴ്ചപ്പാടും. നാല്പപതുകളിലെ കുസൃതിക്കളികള്‍ പുരുഷന് അംഗീകരിച്ചു കൊടുത്തിരിക്കുന്നതിന്റെ കാരണവും ഈ വിശ്വാസമാവാം. 'ഭാര്യയ്ക്ക് വയസ്സായി. അയാളിപ്പഴും ചെറുപ്പമാ, ആണല്ലേ എത്രയാന്ന് വച്ചിട്ടാ അടക്കുന്നത്?' എന്നൊക്കെ വേലി ചാടുന്ന പുരുഷന്മാരെ ന്യായീകരിച്ച് സ്ത്രീകള്‍ തന്നെ അനുകൂല പ്രസ്താവനകള്‍ ഇറക്കാറുമുണ്ട്.

ഒരു സുഹൃത്തുമായുള്ള സംഭാഷണമാണ് ഈ എഴുത്തിനു പിന്നില്‍. എന്റെ പ്രായം തന്നെ അവള്‍ക്കും. പക്ഷെ, കണ്ടാല്‍ ഒരു നാല്പതേ മതിക്കൂ. മതിക്കുന്നതല്ലല്ലോ പ്രശ്‌നം മനസ്സല്ലേ. അവള്‍ എന്നോട് പറഞ്ഞു ''ഗീതാ മരിക്കുന്നതിനു മുന്‍പ് ഒരു നല്ല ലൈംഗികാനുഭവം വേണമെന്നുണ്ട്. ഇരുപത്തഞ്ചു വര്‍ഷത്തെ വിവാഹ ജീവിതത്തില്‍ രതിസുഖം എന്താണെന്നറിഞ്ഞിട്ടില്ല!' അതിനു വേണ്ടി എന്തു സാഹസത്തിനും ഒരുമ്പെട്ടു നില്‍ക്കുകയൊന്നുമല്ല അവള്‍.

ഒരു പ്രണയമില്ലാതെ പോയതിന്റെ നഷ്ടബോധമാണ്, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത രതിസുഖത്തേക്കാള്‍ അവളെ ദുഃഖിപ്പിക്കുന്നത്. പ്രണയത്തിലൂടെയല്ലാതെ ശമിച്ചു പോകാന്‍ അവള്‍ അങ്ങനെ മദംപൊട്ടി നില്‍ക്കുകയൊന്നുമല്ല. പ്രണയമുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ അതെങ്കിലും ഒന്നറിഞ്ഞേനെ എന്നാണ്. കാല്‍ നൂറ്റാണ്ടു കാലത്തെ ദാമ്പത്യത്തില്‍ തനിക്ക് തൃപ്തി കിട്ടുന്നില്ലെന്ന് ഭര്‍ത്താവിനോട് പറയാന്‍ പറ്റാത്ത ഭാര്യ! ഇത് എത്രയോ ഭാര്യമാരുടെ കഥയാണ്, ജീവിതമാണ്! (കാമുകിയില്ലായിരുന്നെങ്കില്‍ വല്ലപ്പോഴുമൊക്കെ ഒരു ചടങ്ങു പോലെ നടത്തുന്ന യാന്ത്രികതയല്ല അനുഭൂതിസാന്ദ്രമായ പരമാനന്ദമാണ് അതെന്നറിയാതെ, അത്രയും സുന്ദരമായ ഒന്ന് അനുഭവിക്കാതെ താന്‍ മരിച്ചു പോവുമായിരുന്നു എന്ന് പറഞ്ഞ ഒരു പുരുഷ സുഹൃത്തിനെയും ഇവിടെ സ്മരിക്കുന്നു.)

അമര്‍ത്തിവച്ച മോഹങ്ങളെ ഷവറിനു കീഴില്‍ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്. കേരളത്തില്‍ മാത്രമൊന്നുമല്ല ഇത്തരം ഹതഭാഗ്യകള്‍ ഉള്ളത്. കപടസദാചാരത്തില്‍ മുഴുകി ആണ്‍കോയ്മയില്‍ അടിയുറച്ച് വിശ്വസിച്ച് അടക്കമാണ്, അടുക്കളയാണ് പെണ്ണ് എന്ന് ധരിച്ചുവശായിരിക്കുന്ന ആണും പെണ്ണും ഉള്ളിടത്തോളം, മുട്ടിനില്‍ക്കുന്ന കെട്ടിയവന് ചടുപടോന്ന് പെയ്തുതീരാനും വല്ലപ്പോഴുമൊക്കെ അറിയാതെ സംഭവിച്ചു പോകുന്ന കുഞ്ഞുങ്ങളെ പ്രസവിക്കാനുമുള്ള ഉപകരണമായി ഭാര്യമാര്‍ മാറും.

ഇനി ഏതെങ്കിലുമൊരു പെണ്ണ് ലൈംഗികമായ അതൃപ്തിയെപ്പറ്റിയോ പുതിയ എന്തെങ്കിലും രീതികളെപ്പറ്റിയോ ഭര്‍ത്താവിനോട് പറഞ്ഞു പോയാലോ? എന്തായിരിക്കും അയാളുടെ പ്രതികരണം! എങ്ങനെയായിരിക്കും പിന്നീടയാള്‍ അവളോടു പെരുമാറുന്നത്? അത്തരം പെരുമാറ്റങ്ങളുടെ അനന്തര ഫലമായിരിക്കുമല്ലൊ ദാമ്പത്യത്തിന്റെ രജതജൂബിലി കഴിഞ്ഞ ഒരുത്തി സ്വന്തം ആത്മാവിനെപ്പോലെ വിശ്വസിക്കാവുന്ന ഒരു കൂട്ടുകാരിയുടെ മുന്നില്‍ പേടിച്ചും നാണിച്ചും വിക്കിവിക്കി 'ഫോണിലൂടെയല്ലാതെ നിന്നോടും എനിക്കിതു പറയാന്‍ വയ്യ' എന്നു കരഞ്ഞത്!

ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയില്‍! പരസ്പര സഹകരണത്തോടെ സംഭവിച്ചുപോകുന്ന ഒന്നല്ലേ അത്? അങ്ങനെയാവുമ്പോഴല്ലേ ഇരുവരും അതില്‍ നിന്ന് ആനന്ദം അനുഭവിക്കുകയുള്ളൂ! മുന്‍കൂട്ടി നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം എല്ലാ ഞായറാഴ്ചയും എന്നോ ആഴ്ചയില്‍ രണ്ടു ദിവസം എന്നോ... ഇഷ്ടമില്ലാത്തയാളെ സഹിക്കാനുള്ള ബാധ്യതയായി മാറുമ്പോള്‍ രതി, പീഡനമായി മാറുന്നു.

ഇതു സ്ത്രീയുടെ കാര്യം. പുരുഷന്റെ കാര്യം ഇതിലും കഷ്ടമാണ്. രതി ഒരനുഷ്ഠാനമാകുമ്പോള്‍ പുരുഷന്‍ പലപ്പോഴും കഴിവു കെട്ടവനാകും. സ്ത്രീക്ക് വഴങ്ങിക്കൊടുത്താല്‍ മതിയെങ്കില്‍ പുരുഷന്‍ കാര്‍മ്മികനാകേണ്ടതുണ്ടെന്നാണ് നാം പഠിച്ചുവച്ചിട്ടുള്ളത്. ഇഷ്ടമില്ലാതെങ്ങനെയാണ് 'കര്‍മ്മം' ചെയ്യാനാവുക? 'കാമസൂത്രം' ഉണ്ടായ നാടാണ് ഇതെന്നോര്‍ക്കുമ്പോഴാണ് മിഷണറി പൊസിഷനപ്പുറം സങ്കല്പിപിക്കാനാവാത്ത നമ്മുടെ സദാചാരസങ്കല്പങ്ങളുടെ മാറ്റ് കൂടുന്നത്!

ഇതൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ ഭൂരിപക്ഷത്തിനും ബാധകമല്ല എന്നറിയാം. അത്രയും ആശ്വാസം.. മധ്യവയസ്‌കരുടെ ധര്‍മ്മസങ്കടങ്ങളാണ് ഞാനെഴുതിയതത്രയും.

(അപവാദങ്ങളുണ്ടാവാം അപൂര്‍വ്വമായി. അത് നിഷേധിക്കുന്നില്ല)

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW