Thursday, May 23, 2019 Last Updated 23 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 12.25 AM

ഗ്രീന്‍ ബുക്കിന്‌ അപ്രതീക്ഷിത ഓസ്‌കര്‍ റോമയിലൂടെ അല്‍ഫോന്‍സോ ക്വറോണിന്‌ ഹാട്രിക്‌

uploads/news/2019/02/290491/1.jpg

ലോസാഞ്ചലസ്‌: മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അപ്രതീക്ഷിതമായി സ്വന്തമാക്കി ഗ്രീന്‍ബുക്ക്‌ ഓസ്‌കറില്‍ തിളങ്ങിയപ്പോള്‍ ഓസ്‌കര്‍ പ്രവചനങ്ങളെ ശരിവച്ച്‌ അല്‍ഫോന്‍സോ ക്വറോണിന്റെ റോമ മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച സംവിധായകന്‍, മികച്ച വിദേശഭാഷാചിത്രം, മികച്ച ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളുമായാണ്‌ റോമ 91-ാം അക്കാദമി പുരസ്‌കാരത്തില്‍ ഫേവറിറ്റായത്‌.
മത്സരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബൊഹീമിയന്‍ റാപ്‌സൊഡി എന്ന സിനിമയിലൂടെ റാമി മാലെക്ക്‌ മികച്ച നടനും ദ്‌ ഫേവറിറ്റിലൂടെ ഒലീവിയ കോള്‍മാന്‍ മികച്ച നടിയുമായി.
ഇന്ത്യയിലെ സ്‌ത്രീകളുടെ ആര്‍ത്തവകാലത്തെ ജീവിതത്തെക്കുറിച്ചു പറയുന്ന "പീരിയഡ്‌. എന്‍ഡ്‌ ഓഫ്‌ സെന്റന്‍സ്‌"- മികച്ച ഹൃസ്വ ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം നേടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ ചിത്രീകരിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്‌തത്‌ ഇറാനിയന്‍-അമേരിക്കന്‍ സംവിധായികയായ റായ്‌ക സെഹത്‌ബാച്ചിയാണ്‌. ഇന്ത്യക്കാരിയായ ഗുണീത്‌ മോംഗയുടെ സിഖ്യ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ നിര്‍മാണം. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ ബുക്കിനുമുണ്ട്‌ ഇന്ത്യന്‍ ബന്ധം. അനില്‍ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയന്‍സ്‌ എന്റര്‍ടെയ്‌ന്‍മെന്റിന്റെ കീഴിലുള്ള ആംബ്ലിന്‍ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ സിനിമ നിര്‍മിച്ചത്‌. പീറ്റര്‍ ഫാര്‍ലി ആണ്‌ സംവിധാനം. ഗ്രീന്‍ ബുക്കിലൂടെ മഹര്‍ഷാല അലി മികച്ച സഹനടനായി. മികച്ച മൗലിക തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും ഗ്രീന്‍ ബുക്കിനാണ്‌.
എഡിറ്റിങ്‌, സൗണ്ട്‌ എഡിറ്റിങ്‌, മിക്‌സിങ്‌ എന്നീ വിഭാഗങ്ങളിലുമായി നാലു ഓസ്‌കര്‍ നേടി ബൊഹീമിയന്‍ റാപ്‌സൊഡി ഏറ്റവും കൂടുതല്‍ പുരസ്‌കാരം സ്വന്തമാക്കി. മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരം നഷ്‌ടമായെങ്കിലും ഒരുപിടി ഓസ്‌കര്‍ ചരിത്രങ്ങള്‍ സൃഷ്‌ടിച്ചാണ്‌ "റോമ" നിറഞ്ഞുനിന്നത്‌. മികച്ച സംവിധാകയനും മികച്ച വിദേശഭാഷാചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിനും ഒരാള്‍ തന്നെ പുരസ്‌കാരം സ്വന്തമാക്കുന്നത്‌ അപൂര്‍വതയാണ്‌. ഗ്രാവിറ്റി എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ മുമ്പ്‌ സ്വന്തമാക്കിയിട്ടുള്ള മെക്‌സിക്കന്‍ സംവിധായകനായ അല്‍ഫോന്‍സോ ക്വറോന്‍ ആണ്‌ റോമയുടെ ഛായാഗ്രഹണവും നിര്‍വഹിച്ചത്‌.
മറ്റു പുരസ്‌കാരങ്ങളില്‍ ഇഫ്‌ ബീല്‍ സ്‌ട്രീറ്റ്‌ കുഡ്‌ ടോക്ക്‌ എന്ന സിനിമയിലൂടെ റെഗിന കിങ്‌ മികച്ച സഹനടിയായി. ഓസ്‌കര്‍ ചരിത്രത്തില്‍ മികച്ച സിനിമയ്‌ക്കുള്ള നാമനിര്‍ദേശം ആദ്യമായി സ്വന്തമാക്കിയ സൂപ്പര്‍ഹീറോ സിനിമയായ "ബ്ലാക്ക്‌ പാന്തര്‍" പ്ര?ഡക്ഷന്‍ ഡിസൈന്‍, കോസ്‌റ്റ്യൂ ഡിസൈന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. മത്സരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന എ സ്‌റ്റാര്‍ ഈ ബോണിനു ലേഡി ഗാഗയുടെ മൗലിക സംഗീതപുരസ്‌കാരം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ഗ്രീന്‍ ബുക്കിന്‌ ഓസ്‌കര്‍; വിമര്‍ശനശരവുമായി സാമൂഹികമാധ്യമങ്ങള്‍

Ads by Google
Tuesday 26 Feb 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW