Tuesday, May 21, 2019 Last Updated 50 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 12.24 AM

ഭീകരര്‍ക്കെതിരേ നടപടിയെടുക്കാന്‍ പാകിസ്‌താനോട്‌ യൂറോപ്യന്‍ യൂണിയന്‍

ഇസ്ലാമാബാദ്‌: അതിര്‍ത്തിക്കപ്പുറം ആക്രമണം നടത്തുന്ന ഭീകരസംഘടനകള്‍ക്കും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെടുന്ന വ്യക്‌തികള്‍ക്കും എതിരേ ശക്‌തവും വ്യക്‌തവുമായ നടപടിയെടുക്കാന്‍ പാകിസ്‌താനോട്‌ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
പുല്‍വാമ ചാവേറാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണു പാക്‌ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷിയോട്‌ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ വൈസ്‌ പ്രസിഡന്റ്‌ ഫെഡറിക മോഗെറിനി ഈ ആവശ്യമുന്നയിച്ചത്‌. സംഘര്‍ഷാന്തരീക്ഷത്തിന്‌ അയവുവരുത്താന്‍ ഇന്ത്യയും പാകിസ്‌താനും തയാറെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുമായും മോഗെറിനി സമ്പര്‍ക്കത്തിലാണ്‌.

Ads by Google
Tuesday 26 Feb 2019 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW