Thursday, May 23, 2019 Last Updated 23 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 01.02 AM

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക ആക്രമണം നരബലി: മാര്‍പാപ്പ

uploads/news/2019/02/290358/in2.jpg

വത്തിക്കാന്‍സിറ്റി: കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക ആക്രമണത്തെ നരബലിയുമായി താരതമ്യപ്പെടുത്തി ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ബിഷപ്പുമാരുടെ സമ്മേളനത്തിലാണ്‌ മാര്‍പാപ്പയുടെ വാക്കുകള്‍.
ഹീനമായ പ്രവര്‍ത്തിചെയ്യുന്നവര്‍ സമൂഹത്തില്‍നിന്ന്‌ ഇല്ലാതാകണമെന്നും മാര്‍പാപ്പ പറഞ്ഞു. മുതിര്‍ന്ന ബിഷപ്പുമാരുടെ നാലുദിവസത്തെ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 114 പേരാണു പങ്കെടുത്തത്‌.
കുട്ടികളെ ഇരയാക്കുന്ന വൈദികര്‍ പിശാചിന്റെ ഉപകരണങ്ങള്‍ മാത്രമാണ്‌. അത്തരം ചെയ്‌തികള്‍ക്ക്‌ ഒരു വിശദീകരണവും അര്‍ഹിക്കുന്നില്ല. കുരുന്നുകളുടെ ആ നിശബ്‌ദമായ കരച്ചിലിനു നമ്മള്‍ കാതുകൊടുക്കണം. അതു നമ്മുടെ ഹൃദയത്തെ ഇളക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

Ads by Google
Monday 25 Feb 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW