Thursday, May 23, 2019 Last Updated 23 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 01.02 AM

റിമ ബിന്‍ത്‌ ബാന്ദര്‍ രാജകുമാരി; അമേരിക്കയില്‍ സൗദിക്ക്‌ ആദ്യ വനിതാ അംബാസഡര്‍

uploads/news/2019/02/290357/in4.jpg

റിയാദ്‌: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇളയ സഹോദരന്‍ ഖാലിദ്‌ ബിന്‍ സല്‍മാനെ അമേരിക്കയിലെ സൗദി അംബാസഡര്‍ സ്‌ഥാനത്തുനിന്ന്‌ നീക്കി. പകരം, റിമ ബിന്‍ത്‌ ബാന്ദര്‍ രാജകുമാരിയെ യു.എസിലെ സൗദി അറേബ്യന്‍ അംബാസഡറായി നിയമിച്ചു. ഇതോടെ, അമേരിക്കയിലെ സൗദിയുടെ ആദ്യ വനിതാ അംബാസഡറെന്ന ബഹുമതി റിമ ബിന്‍ത്‌ ബാന്ദറിനു സ്വന്തമാകും. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തെത്തുടര്‍ന്ന്‌ സൗദി അറേബ്യന്‍ ഭരണകൂടം പ്രതിക്കൂട്ടിലായ പശ്‌ചാത്തലത്തിലാണ്‌ അമേരിക്കയിലെ നയതന്ത്രപ്രതിനിധിയെ മാറ്റുന്നത്‌.
യു.എസിലെ അംബാസഡര്‍ സ്‌ഥാനത്തുനിന്നു മാറ്റിയതിനു പിന്നാലെ ഖാലിദ്‌ ബിന്‍ സല്‍മാനെ, സൗദി ഉപപ്രതിരോധമന്ത്രിയായി നിയമിച്ചു. ഖഷോഗി വധത്തില്‍ സൗദി അറേബ്യന്‍ ഭരണകൂടത്തിനെതിരേ കടുത്ത നടപടി വേണമെന്ന അമേരിക്കന്‍ സെനറ്റര്‍മാരുടെ ഭീഷണിയാണ്‌ റിമ ബിന്‍ത്‌ ബാന്ദറിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

Ads by Google
Monday 25 Feb 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW