Thursday, May 23, 2019 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 01.02 AM

റാഞ്ചല്‍ശ്രമം തകര്‍ത്തു; ബംഗ്ലാദേശ്‌ വിമാനത്തിലെ 148 യാത്രക്കാരെ രക്ഷപ്പെടുത്തി

uploads/news/2019/02/290356/in3.jpg

ധാക്ക: 148 യാത്രക്കാരുമായി ദുബായിയിലേക്കു പറന്ന വിമാനം റാഞ്ചാന്‍ ശ്രമിച്ച തോക്കുധാരിയെ ബംഗ്ലാദേശ്‌ കമാന്‍ഡോകള്‍ വധിച്ചു. യാത്രികരെല്ലാം സുരക്ഷിതര്‍. റാഞ്ചല്‍ പദ്ധതി തകര്‍ത്തെന്ന്‌ അധികൃതരുടെ സ്‌ഥിരീകരണം.
എല്ലാവരെയും വിജയകരമായി രക്ഷിക്കാനായെന്ന്‌ വ്യോമസേനാ വൈസ്‌ മാര്‍ഷല്‍ അറിയിച്ചു. ഇരുപത്തിയഞ്ചുകാരനാണു ധാക്കയില്‍നിന്നു പറന്ന ബി.ജി. 147 വിമാനം റാഞ്ചാന്‍ ശ്രമിച്ചത്‌. തുടര്‍ന്ന്‌ തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ചിത്തഗോങ്ങില്‍ സുരക്ഷിതമായി ഇറക്കിയ വിമാനത്തില്‍നിന്ന്‌ യാത്രക്കാരെ ഒഴിപ്പിച്ചു.
വിമാനം നിലത്തിറങ്ങിയതും കര, വ്യോമ, നാവികസേനാംഗങ്ങളും പോലീസും ചേര്‍ന്നു വളഞ്ഞു. അതേസമയം, കോക്‌പിറ്റിലേക്കു കടന്നു റാഞ്ചലിനു ശ്രമിച്ചത്‌ മാനസികനില തെറ്റിയയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍, ഇയാള്‍ ബംഗ്ലാദേശുകാരനാണെന്നും ഭീകരനാണെന്നും എയര്‍ വൈസ്‌ മാര്‍ഷല്‍ മോഫിദുര്‍ റഹ്‌മാന്‍ പറഞ്ഞു.
കമാന്‍ഡോയുടെ വെടിവയ്‌പില്‍ ഇയാള്‍ക്കു പരുക്കേറ്റതായി മിലിട്ടറി ഇന്റര്‍ സര്‍വീസ്‌ കാര്യാലയം അറിയിച്ചു. ധാക്കയില്‍നിന്ന്‌ 252 കിലോമീറ്റര്‍ അകലെയാണ്‌ ചിത്തഗോങ്‌ വിമാനത്താവളം.
ഇവിടെ സൈനികര്‍ നിലയുറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടു. വൈകുന്നേരം 4.35-നാണ്‌ വിമാനം ധാക്കയില്‍നിന്നു പറന്നത്‌. ചിത്തഗോങ്ങിലൂടെ ദുബായിയിലേക്കു പോകേണ്ട വിമാനമാണിത്‌. 40 മിനിട്ടു കഴിഞ്ഞപ്പോള്‍ ചിത്തഗോങ്ങില്‍ ഇറക്കുകയായിരുന്നു.

Ads by Google
Monday 25 Feb 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW