Friday, June 14, 2019 Last Updated 33 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 01.01 AM

പാകിസ്‌താന്റെ മലക്കംമറിച്ചില്‍ 'ഏറ്റെടുത്തത്‌ ജയ്‌ഷ് ആസ്‌ഥാനമല്ല; അതൊരു മതപഠനകേന്ദ്രം '

ലാഹോര്‍: പുല്‍വാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്‌ഷെ മുഹമ്മദിന്റെ ബഹവല്‍പുരിലെ ആസ്‌ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുെത്തന്ന സ്വന്തം അവകാശവാദത്തിനു പാകിസ്‌താന്റെ തിരുത്ത്‌. 70 അധ്യാപകരും 600 വിദ്യാര്‍ഥികളുമുള്ള മതപഠനകേന്ദ്രമാണ്‌ അതെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നും പുതിയ വിശദീകരണം.
വെള്ളിയാഴ്‌ചത്തെ അവകാശവാദവും കടകവിരുദ്ധമായ വിശദീകരണവും പാക്‌ വാര്‍ത്താവിതരണ മന്ത്രി ഫവാദ്‌ ചൗധരിയുടേതാണ്‌. അതു ജയ്‌ഷെ മുഹമ്മദിന്റെ ആസ്‌ഥാനമാണെന്നത്‌ ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്നും ചൗധരി പറഞ്ഞു.
മദ്രസത്തുള്‍ സാബിര്‍, ജാമിയാ മസ്‌ജിദ്‌ സുഭാനല്ലാ എന്നീ മതപഠനകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാമ്പസിനു പഞ്ചാബ്‌ പ്രവിശ്യാ പോലീസ്‌ സുരക്ഷ നല്‍കുന്നുണ്ടെന്നും ചൗധരി അറിയിച്ചു.
അറുനൂറോളം വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്‌. ആര്‍ക്കും നിരോധിത സംഘടനകളുമായി ബന്ധമില്ല. ആരും ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പോലീസ്‌ അറിയിച്ചു.
ഇന്നലെ ഏതാനും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. ജയ്‌ഷിനെപ്പറ്റിയോ തലവന്‍ മസൂദ്‌ അസറിനെപ്പറ്റിയോ അറിവില്ലെന്നാണു വിദ്യാര്‍ഥികള്‍ പറഞ്ഞത്‌. അങ്ങനെ പറയാന്‍ വിദ്യാര്‍ഥികള്‍ക്കു നേരത്തേ ഉപദേശം കിട്ടിയിരിക്കാമെന്നാണു മാധ്യമ പ്രവര്‍ത്തകരില്‍ ചിലരുടെ അഭിപ്രായം.
പുല്‍വാമ ആക്രമണത്തെ യു.എന്‍. രക്ഷാകൗണ്‍സില്‍ അപലപിച്ചതിനു പിന്നാലെ, വെള്ളിയാഴ്‌ചയാണു പഞ്ചാബ്‌ പ്രവിശ്യയിലെ ബഹവല്‍പുരിലുള്ള ജയ്‌ഷ്‌ ആസ്‌ഥാനത്തിന്റെ നിയന്ത്രണം പോലീസ്‌ ഏറ്റെടുത്തെന്നു ചൗധരി അറിയിച്ചത്‌. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന്റെ തീരുമാനമാണതെന്നും പറഞ്ഞു.

Ads by Google
Monday 25 Feb 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW