Thursday, May 23, 2019 Last Updated 23 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 01.01 AM

ഒരു അണുബോംബിട്ടാല്‍ 20 ഇട്ട്‌ ഇന്ത്യ തീര്‍ത്തുകളയും: മുഷാറഫ്‌

അബുദബി: ഇന്ത്യയില്‍ ഒരു അണുബോംബിട്ടാല്‍ പകരം 20 അണുബോബിട്ട്‌ അവര്‍ തീര്‍ത്തുകളയുമെന്ന്‌ പാകിസ്‌താന്‍ മുന്‍ സൈനിക മേധാവി പര്‍വേസ്‌ മുഷാറഫ്‌. ആ നിലയ്‌ക്ക്‌ ഒരു വഴിയേയുള്ളൂ. 50 ആണവബോംബുകൊണ്ട്‌ അവരെ ആദ്യമേ തകര്‍ക്കണം. അതിനു തയാറുണ്ടോയെന്നും മുഷാറഫ്‌.
യു.എയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ്‌ മുഷാറഫിന്റെ ചോദ്യം. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായെന്നും മുന്‍ പ്രസിഡന്റ്‌ കൂടിയായ മുഷാറഫ്‌ പറഞ്ഞു.
പാകിസ്‌താനുമായുള്ള മികച്ച ബന്ധത്തിന്‌ ഇസ്രയേല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഇപ്പോള്‍ പാകിസ്‌താനിലെ രാഷ്‌ട്രീയ സ്‌ഥിതിഗതികള്‍ അനുകൂലമാണ്‌. പകുതി മന്ത്രിമാരും തന്റെ ആളുകളാണെന്നും യു.എ.ഇയില്‍ രാഷ്‌ട്രീയ അഭയം പ്രാപിച്ച മുഷാറഫ്‌ പറഞ്ഞു. പാകിസ്‌താനിലേക്ക്‌ ഏതു നിമിഷവും മടങ്ങാന്‍ തയാറാണെന്നും നിയമമന്ത്രിയും അറ്റോര്‍ണി ജനറലും തന്റെ അഭിഭാഷകരാണെന്നും മുഷാറഫ്‌ വ്യക്‌തമാക്കി.

Ads by Google
Monday 25 Feb 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW