Wednesday, July 17, 2019 Last Updated 59 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 12.32 PM

ഉള്ളിലൂടെ ഉരുകി ഒഴുകുന്ന അത്ഭുത മരം, കൗതുക കാഴ്ച, വൈറലായി വീഡിയോ

frozen tree

അമേരിക്കയിലെ ഇല്ലിനോസില്‍ നിന്നുള്ള ഒരു മരത്തിന്റെ കാഴ്ചയാണ് ഇപ്പോള്‍ ഏവര്‍ക്കും അദ്ഭുതമാകുന്നത്. മരങ്ങളില്‍ മഞ്ഞുകട്ടകള്‍ രൂപപ്പെടുന്നതും ശീതകാലം അവസാനിക്കുന്നതോടെ അവ ഉരുകിയൊലിച്ചു പോകുന്നതും സ്ഥിരം കാഴ്ചയാണ്. ഇവിടെ മഞ്ഞുരുകി വെള്ളമായി ഒഴുകുന്നതു മരത്തിന്റെ പുറമേ നിന്നല്ല മറിച്ച് ഉള്ളില്‍ നിന്നാണ്.

മരത്തടിക്കുള്ളിലൂടെ മഞ്ഞുരുകി ചെറിയ വരകളെന്ന പോലെ വെള്ളം ഒഴുകുന്ന കാഴ്ച നിഗൂഢത ഉളവാക്കുന്നതാണ്. മരത്തടി വളരെ നേര്‍ത്തതായതു കൊണ്ടാണ് ഇത്തരമൊരു കാഴ്ച രൂപപ്പെടാന്‍ കാരണമെന്നാണു കരുതുന്നത്. മരത്തടിയുടെ മറുവശത്തു വെയിലടിക്കുമ്പോഴാണ് ഈ കാഴ്ച വ്യക്തമായി കാണാന്‍ സാധിക്കുക. മരത്തടിയുടെ ഉള്ളിലൂടെ ഒഴുകുന്നതിനാല്‍ ജലത്തിന്റെ നിഴലാണ് പുറത്തുള്ളവര്‍ക്കു കാണാന്‍ സാധിക്കുക. തവിട്ടു കലര്‍ന്ന കറുപ്പു നിറമാണ് ഒഴുകുന്ന ജലരേഖയ്ക്കുള്ളത്.

കാഴ്ചയില്‍ അപൂര്‍വതയുണ്ടെങ്കിലും ഇങ്ങനെ ഉള്ളില്‍ നിന്നു മഞ്ഞുരുകി ഒഴുകുന്ന മരത്തിനു പിന്നിലെ ശാസ്ത്രം ലളിതമാണ്. ഉള്ളു പൊള്ളയായ മരങ്ങളില്‍ മരത്തിന്റെ ഉള്ളിലും മഞ്ഞു കട്ടകള്‍ രൂപപ്പെടുന്നതു സ്വാഭാവികമാണ്. ശൈത്യകാലം അവസാനിക്കുമ്പോള്‍ പുറത്തെ മഞ്ഞുരുകുന്നതു പോലെ മരത്തടിക്കുള്ളില്‍ കട്ട പിടിച്ചിരുന്ന മഞ്ഞും ഉരുകിയൊലിക്കാന്‍ തുടങ്ങും. ഇന്നാല്‍ ഇങ്ങനെ ഒരുകി ഒലിക്കുമ്പോള്‍ അതു പുറമെ നിന്നു കാണാനാകും എന്നതാണ് ഇല്ലിനോസിലെ മരത്തിന്റെ പ്രത്യേകത. മഞ്ഞുരുകി ഒഴുകുന്ന കാഴ്ച മാത്രമല്ല, ചില ശബ്ദങ്ങളും മരത്തിന്റെ ഉള്ളില്‍ നിന്നു കേള്‍ക്കാം. മഞ്ഞു കട്ടകള്‍ ഉരുകി വീഴുന്ന ഒച്ചയാകാം ഇതെന്നാണു കുരുതുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW