Tuesday, May 21, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.51 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/02/290229/azcha.jpg

അശ്വതി: ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

ഭരണി: ഗൃഹനിര്‍മ്മാണത്തിനായി പണം മുടക്കേണ്ടിവരും. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും.

കാര്‍ത്തിക: വിദേശസഞ്ചാരം, ജോലി ഇവയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ കാര്യവിജയം. തൊഴില്‍രംഗം മെച്ചപ്പെടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നടപ്പിലാകും. ആരോഗ്യപരമായ സൗഖ്യം.

രോഹിണി: തൊഴില്‍രംഗത്തു മികവു പുലര്‍ത്തും. കുടുംബത്തില്‍ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വപ്രയത്നം കൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും.

മകയിരം: കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയും.

തിരുവാതിര: ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. കടബാദ്ധ്യതകള്‍ കുറയ്‌ക്കുവാന്‍ സാധിക്കും.

പുണര്‍തം: ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. വ്യവഹാരങ്ങളില്‍ വിജയം. പലതരത്തിലുണ്ടായിരുന്ന സാമ്പത്തിക വിഷമതകള്‍ തരണം ചെയ്യും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കും.

പൂയം: സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ധനപരമായ നേട്ടം. രോഗവിഷമതകളില്‍ നിന്ന്‌ മോചനം. പ്രവര്‍ത്തനങ്ങളില്‍ വിജയം. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

ആയില്യം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ കാര്യ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത.

മകം: രോഗദുരിതത്തില്‍ ശമനം. മാനസിക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. കര്‍മ്മരംഗത്ത്‌ നേട്ടങ്ങള്‍. അടുത്ത സുഹൃത്തുക്കള്‍ വഴി ധനസഹായം. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം.

പൂരം: ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. ശാരീരികവും മാനസികവുമായ സന്തോഷം. പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും.

ഉത്രം: അനുകൂല ഫലങ്ങള്‍ അധികരിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനം. പ്രതിബന്ധങ്ങള്‍ തരണംചെയ്യും.

അത്തം: നിലനിന്നിരുന്ന തടസ്സങ്ങള്‍ മാറും. സാമ്പത്തികമായി ചെറിയ നേട്ടം. പ്രവര്‍ത്തന മാന്ദ്യം വിട്ടൊഴിയും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. ചെവിക്ക്‌ രോഗബാധാസാദ്ധ്യത.

ചിത്തിര: ദാമ്പത്യകലഹം ശമിക്കും. പണമിടപടികളില്‍ നേട്ടം. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യത. സാമ്പത്തികമായി നേട്ടങ്ങള്‍. സുഹൃദ്‌സഹായം ലഭിക്കും.

ചോതി: ആരോഗ്യവിഷമതകള്‍ ശമിക്കും. തൊഴിലന്വേഷണം വിജയിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. യാത്രകള്‍ വേണ്ടിവരും. ദാമ്പത്യ ജീവിത സൗഖ്യം.

വിശാഖം: വിദേശതൊഴില്‍ ശ്രമത്തില്‍ അനുകൂല മറുപടികള്‍. യാത്രകള്‍ വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്കായി പണച്ചിലവ്‌. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.

അനിഴം: കുടുംബപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. വിവാഹാലോചനകളില്‍ തീരുമാനം. തൊഴില്‍പരമായ ചെറിയ മാറ്റങ്ങള്‍. സാക്ഷി പറയേണ്ടി വരും. സുഹൃദ്‌വിരോധം സമ്പാദിക്കും.

തൃക്കേട്ട: ബന്ധുജനങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. തൊഴില്‍രംഗത്ത്‌ ചെറിയ അസ്വസ്‌ഥകള്‍. സാമ്പത്തികപരമായി അനുകൂലം. വാഗ്വാദങ്ങളിലോ വ്യവഹാരങ്ങളിലോ ഏര്‍പ്പെടും. പന്തയങ്ങളില്‍ ധനനഷ്‌ടം.

മൂലം: സ്വന്തം ഗൃഹത്തില്‍നിന്നും മാറി നില്‌ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്‍മ്മാണം പുരോഗമിക്കും. വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കാര്യവിജയം. സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും.

പൂരാടം: പ്രവര്‍ത്തനരംഗത്ത്‌ ശോഭിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ വഴി ധനലാഭം. ബന്ധുഗൃഹ സന്ദര്‍ശനം നടത്തും. ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജിക്കു സാദ്ധ്യത.

ഉത്രാടം: ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. അടുത്ത സുഹൃത്തുക്കള്‍ വഴി ധന സഹായം.വിദേശയാത്രാശ്രമം വിജയിക്കും. ആത്മീയ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

തിരുവോണം: കാര്‍ഷികരംഗത്ത്‌ നിന്ന്‌ നേട്ടം. അലങ്കാര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. രോഗശമനമുണ്ടാകും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. സുഹൃത്തുക്കള്‍ വഴി കാര്യലാഭം.

അവിട്ടം: ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങളില്‍ വിജയിക്കും. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കുവാന്‍ യോഗം. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും.

ചതയം: ഭക്ഷണസുഖം വര്‍ദ്ധിക്കും. വ്യവഹാരവിജയം നേടും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും പൂര്‍ത്തീകരിക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

പൂരുരുട്ടാതി: ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. ബിസിനസില്‍ നേട്ടങ്ങള്‍. വാതജന്യ രോഗസാദ്ധ്യത.

ഉത്രട്ടാതി: ബന്ധുജനഗുണമനുഭവിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.ഇഷ്‌ടവസ്‌തുക്കളുടെ ലാഭം ഉണ്ടാകും. സുഹൃത്തുക്കള്‍ വഴി നേട്ടങ്ങള്‍.

രേവതി: രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. കലാപരമായ കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 24 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW