Friday, March 08, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.48 AM

നോര്‍ക്ക റൂട്ട്‌സ്‌ ദൈ്വവാര റിക്രൂട്ട്‌മെന്റ്‌

തിരുവനന്തപുരം: ജി.സി.സി. രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ്‌ വിദേശ റിക്രൂട്ട്‌മെന്റ്‌ വിഭാഗം മുഖേന ദൈ്വവാര റിക്രൂട്ട്‌മെന്റ്‌ ആരംഭിച്ചു. നോര്‍ക്ക റൂട്ട്‌സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കെ. ഹരികൃഷ്‌ണന്‍ നമ്പൂതിരി ആദ്യ എക്‌സ്‌പ്രസ്‌ റിക്രൂട്ട്‌്മെന്റ്‌ സേവനത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സൗദി അറേബ്യയിലെ അല്‍മൗവാസാറ്റ്‌ ആശുപത്രിയിലെ ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജര്‍ റോജന്‍ അലക്‌സുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌് റിക്രൂട്ട്‌മെന്റ്‌ നടപടിക്ക്‌ തുടക്കമിട്ടത്‌. അടുത്ത റിക്രൂട്ട്‌മെന്റ്‌ 28 ന്‌ നോര്‍ക്ക റൂട്ട്‌സിന്റെ ആസ്‌ഥാനത്തു നടക്കും.

Ads by Google
Sunday 24 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW