Thursday, May 23, 2019 Last Updated 23 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.30 AM

അമേരിക്കയില്‍ പാക്‌ കോണ്‍സുലേറ്റിന്‌ മുമ്പില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം

uploads/news/2019/02/290162/in6.jpg

ന്യൂയോര്‍ക്ക്‌: പുല്‍വാമ ആക്രമണത്തിനെതിരേ അമേരിക്കയിലെ പാകിസ്‌താന്‍ നയതന്ത്രകാര്യാലയത്തിനും യു.എന്നിലെ പാക്‌ സ്‌ഥിരംപ്രതിനിധിയുടെ ഓഫീസിനും മുന്നില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം.
പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിനും തലവന്‍ മസൂദ്‌ അസറിനുമെതിരേ ശക്‌തമായ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും മാന്‍ഹട്ടനിലും പ്രതിഷേധം സംഘടിപ്പിച്ചത്‌.
ന്യൂയോര്‍ക്കിലെ പാകിസ്‌താന്‍ കോണ്‍സുലേറ്റിനും യു.എന്നിലെ പാകിസ്‌താന്‍ പെര്‍മനന്റ്‌ മിഷന്റെ മാന്‍ഹട്ടനിലെ ഓഫീസിനു മുന്നിലും പ്രതിഷേധവുമായി ഇന്ത്യക്കാരെത്തി. പാകിസ്‌താനെതിരായ മുദ്രാവാക്യം വിളിച്ച്‌ പ്ലക്കാര്‍ഡുകളും ത്രിവര്‍ണ പതാകകളുമേന്തിയായിരുന്നു പ്രതിഷേധം. കഴിഞ്ഞതു കഴിഞ്ഞു, എന്നാല്‍ ഇപ്പോഴത്തെ സംഭവം തങ്ങള്‍ക്കു മാപ്പു നല്‍കാനും മറക്കാനും കഴിയുന്നതല്ലെന്ന്‌ അമേരിക്കന്‍ ഇന്ത്യ പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മിറ്റി പ്രസിഡന്റും പ്രതിഷേധത്തിന്റെ സംഘാടകനുമായ ജഗ്‌ദീഷ്‌ സേഹാനി പറഞ്ഞു.
പാകിസ്‌താനുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിക്കണമെന്നും അവര്‍ക്കു മനസിലാകുന്ന ഭാഷയില്‍ ശക്‌തമായ മറുപടി നല്‍കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ അഭ്യര്‍ഥിച്ചു.

നേപ്പാളിലും പ്രതിഷേധം

കാഠ്‌മണ്ഡു: പുല്‍വാമാ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്‌. ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നേപ്പാളിലും പ്രതിഷേധ പ്രകടനം.
ആക്രമണത്തിനെതിരേയും ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നടന്ന പ്രകടനങ്ങളില്‍ നൂറുകണക്കിന്‌ ആളുകളാണ്‌ അണിനിരന്നത്‌.

Ads by Google
Sunday 24 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW