Thursday, May 23, 2019 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.30 AM

ഛിന്നഗ്രഹത്തെ "വെടിവച്ചു"; ഹേയബൂസ-2 ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി

ടോക്കിയോ: റയഗു ഛിന്നഗ്രഹത്തില്‍നിന്നുള്ള സാമ്പിളുമായി ജാപ്പനീസ്‌ പേടകം ഹേയബൂസ-2 ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി. 482 കോടി കിലോമീറ്റര്‍ പിന്നിട്ട്‌ പേടകം അടുത്ത വര്‍ഷം ഭൂമിയിലെത്തും.
വ്യാഴാഴ്‌ചയായിരുന്നു റയഗു എന്ന ഛിന്നഗ്രഹത്തില്‍നിന്നുള്ള സാമ്പിള്‍ ഹേയബൂസ-2 ശേഖരിച്ചത്‌. ഛിന്നഗ്രഹത്തിനടുത്തുകൂടി പറന്നശേഷം റ്റാന്റലം പെല്ലറ്റ്‌ അതിലേക്കു തൊടുക്കുകയായിരുന്നു. പെല്ലറ്റ്‌ തട്ടിയതിനെത്തുടര്‍ന്നു ഭിന്നഗ്രഹത്തില്‍നിന്നു തെറിച്ച വസ്‌തുക്കള്‍ ശേഖരിച്ചശേഷമായിരുന്നു മടക്കം. ഛിന്നഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിനാണു റയഗുവിന്റെ സാമ്പിള്‍ ജാപ്പനീസ്‌ സ്‌പേസ്‌ ഏജന്‍സി - ജാക്‌സ ശേഖരിച്ചത്‌. അഞ്ചു കിലോമീറ്റര്‍ മാത്രമാണു റയഗുവിന്റെ ചുറ്റളവ്‌. ഛിന്നഗ്രഹത്തെയും അവയില്‍ അടങ്ങിയ മൂലകങ്ങളെയും കുറിച്ചറിയാന്‍ ഹേയബൂസ-2 ശേഖരിക്കുന്ന സാമ്പിളുകളിലൂടെ കഴിയുമെന്നു ബെല്‍ഫാസ്‌റ്റ്‌ ക്യൂന്‍സ്‌ സര്‍വകലാശാലയിലെ പ്രഫ. അലന്‍ ഫിറ്റ്‌സിമണ്‍സ്‌ അറിയിച്ചു. മൂന്നര വര്‍ഷത്തെ യാത്രയ്‌ക്കുശേഷം കഴിഞ്ഞ വര്‍ഷം ജൂണിലാണു റയഗുവിന്റെ ഭ്രമണപഥത്തില്‍ ഹേയബൂസ-2 എത്തിയത്‌.

Ads by Google
Sunday 24 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW