Monday, March 04, 2019 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 04.59 PM

സ്ത്രീയും പുരുഷനും ക്ഷേത്രത്തില്‍ പോയാല്‍ നമസ്‌ക്കരിക്കേണ്ടത് എങ്ങനെയാണ്?

uploads/news/2019/02/290065/askastrologr230219a.jpg

നമസ്‌ക്കരിക്കേണ്ടത്?


ചോദ്യം:സ്ത്രീയും പുരുഷനും ക്ഷേത്രത്തില്‍ പോയാല്‍ നമസ്‌ക്കരിക്കേണ്ടത് എങ്ങനെയാണ്?
------ കോമളം, കന്യാകുമാരി

ഉത്തരം: തല, കൈകള്‍, ചെവികള്‍, മുഖം, ഭുജങ്ങള്‍ എന്നിങ്ങനെ എട്ട് ഭാഗങ്ങള്‍ നിലത്ത് മുട്ടുന്നവിധത്തില്‍ വണങ്ങുന്നതാണ് സാഷ്ടാംഗ നമസ്‌ക്കാരം. ഇത് പുരുഷന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. തല, കൈകള്‍, മുഴങ്കാലുകള്‍ ഇങ്ങനെ അഞ്ച് ഭാഗങ്ങള്‍ നിലത്ത് മുട്ടുന്ന വിധത്തിലാണ് സ്ത്രീകള്‍ നമസ്‌ക്കരിക്കേണ്ടത്.

** ** **

പതിനെട്ടാം പടി


ചോദ്യം: ശബരിമലയിലെ പതിനെട്ടാം പടി എന്തിനെ സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞുതരാമോ?
----- നാരായണന്‍, മഞ്ചേശ്വരം

ഉത്തരം: പതിനെട്ടാം പടിയെപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതില്‍ ഒന്ന് അയ്യപ്പന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്റെ പതിനെട്ടായുധങ്ങളും ഓരോ പടിയിലായിവച്ച് നിരായുധനായി മുകളിലേക്ക് കയറിയെന്നാണ്.

മനുഷ്യശരീരത്തില്‍ സൂഷുമ്‌നാനാഢീ മാര്‍ഗത്തില്‍ ആറു ചക്രങ്ങളുണ്ടെന്നും (ഷഡ് ചക്രങ്ങള്‍) ഓരോന്നിനും മുമ്മൂന്ന് പടികളുണ്ടെന്നും ആ പതിനെട്ട് പടികളും കടന്നിട്ടാണ് കുണ്ഡലിനീശക്തി പരബ്രഹ്മത്തില്‍ ലയിക്കുന്നതെന്നും യോഗാശാസ്ത്രം പറയുന്നു.

മൂന്നാമത്തേത്: ഒന്നു മുതല്‍ അഞ്ചുവരെയുള്ള പടികള്‍ പഞ്ചേന്ദ്രയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാവ്, ത്വക്ക്) ആറു മുതല്‍ പതിമൂന്നുപടികള്‍ അഷ്ടരാഗങ്ങളെയും (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ) പതിനാലു മുതല്‍ പതിനാറുവരെയുള്ള പടികള്‍ ത്രി ഗുണങ്ങളെയും സാത്വികം, രാജസം, താമസം) പതിനേഴ്, പതിനെട്ട് പടികള്‍ വിദ്യ, അവിദ്യ എന്നിവയെയും പ്രതിനീധീകരിക്കുന്നുവെന്ന് മറ്റൊരു വിശ്വാസം.

** ** **

ഗോവണി എങ്ങനെ?


ചോദ്യം: വീടുപണിയുമ്പോള്‍ ഗോവണി എങ്ങനെ ഉണ്ടാക്കണമെന്ന് പറഞ്ഞുതരാമോ?
------ അരുണ്‍ മാത്യു, കുളമി

ഉത്തരം: തെക്കോട്ടോ, പടിഞ്ഞാറോട്ടോ പടികള്‍ കയറുന്നവിധം ഗോവണി നിര്‍മ്മിക്കുക. വലത്തോട്ട് തിരിഞ്ഞ് കയറത്തക്കവിധമായിരിക്കണം പടികളുടെ എണ്ണം. ഇരട്ടസംഖ്യയില്‍ വേണം. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഗോവണി വരരുത്. ഗോവണിയുടെ അടിഭാഗം പ്രാര്‍ത്ഥനാമുറിക്കും താമസിക്കാനും ഉപയോഗിക്കരുത്.

** ** **

സ്‌റ്റോണ്‍ ഏത്?


ചോദ്യം: എനിക്ക് മോതിരത്തില്‍ പിടിപ്പിക്കാന്‍ ഒരു സ്‌റ്റോണ്‍ മേടിക്കണമെന്നുണ്ട്. ജ്യോതിഷപ്രകാരം എന്ത് നോക്കിയാണ് മേടിക്കേണ്ടത്?
----- ഷേര്‍ളി, ബോംബെ

ഉത്തരം: ജനനസമയം അറിയാമെങ്കില്‍ ഗ്രഹനിലയെടുത്ത് അനുയോജ്യമായ സ്‌റ്റോണ്‍ ധരിക്കുകയാണ് ഉത്തമം. ജനന സമയം അറിയത്തില്ലെങ്കില്‍ ജന്മനക്ഷത്രം നോക്കിയും സ്‌റ്റോണ്‍ തെരഞ്ഞെടുക്കാം. എന്നാല്‍ ഏറ്റവും ഉത്തമം ഗ്രഹനിലപ്രകാരമുള്ള സ്‌റ്റോണ്‍ ധരിക്കുന്നതാണ്.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Saturday 23 Feb 2019 04.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW