Wednesday, June 19, 2019 Last Updated 33 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 01.32 AM

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച്‌ യു.എന്‍. രക്ഷാസമിതി പ്രസ്‌താവന , ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം

uploads/news/2019/02/289909/in4.jpg

യു.എന്‍: കശ്‌മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്‌. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യു.എന്‍. രക്ഷാസമിതി അപലപിച്ചു. ചാവേറാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ പേരു പറഞ്ഞും ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഇന്ത്യ നിര്‍ദേശിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണു പ്രസ്‌താവന ഇറക്കിയത്‌.
"ജമ്മു കശ്‌മീരിലെ ചാവേര്‍ ബോംബാക്രമണം" എന്ന പേരിലുള്ള പ്രസ്‌താവന തടയാന്‍ പാകിസ്‌താനും ഭാഷയിലെ കാര്‍ക്കശ്യം ഒഴിവാക്കാന്‍ െചെനയും നടത്തിയ സമ്മര്‍ദം മറികടക്കാനായത്‌ ഇന്ത്യയുടെ വിജയമായി. ജമ്മു കശ്‌മീരില്‍ െസെന്യത്തിനു നേരേയുള്ള ആക്രമണം സംബന്ധിച്ച്‌ രക്ഷാസമിതി പ്രസ്‌താവന ചരിത്രത്തിലാദ്യമാണ്‌.
40 അര്‍ധെസെനികര്‍ കൊല്ലപ്പെട്ട അതീവ ഹീനമായ ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നു. ജയ്‌ഷെ മുഹമ്മദ്‌ ഇതിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിട്ടുണ്ട്‌- പ്രസ്‌താവനയില്‍ പറയുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്‌തികളെയും സംഘടനകളെയും പണം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത്‌ ആവശ്യമാണ്‌. ഭീകരവാദം ലോകസമാധാനത്തിനും സുരക്ഷയ്‌ക്കും ഏറ്റവും വലിയ ഭീഷണിയാണ്‌. അത്‌ ആരു ചെയ്യുന്നു എന്നതോ എന്താണു ലക്ഷ്യമെന്നതോ എവിടെയാണു സംഭവിക്കുന്നത്‌ എന്നതോ പ്രസക്‌തമല്ല. അതിനെതിരേ കൂട്ടായ പ്രവര്‍ത്തനമാണ്‌ ആവശ്യമെന്ന്‌ അഞ്ചു സ്‌ഥിരാംഗങ്ങളും 10 താല്‍ക്കാലികാംഗങ്ങളുമുള്ള രക്ഷാസമിതി എടുത്തുപറഞ്ഞു.
രാജ്യാന്തര നിയമങ്ങള്‍ക്കും രക്ഷാസമിതി തീരുമാനങ്ങള്‍ക്കും അനുസൃതമായി, ഇന്ത്യയുമായും അനുബന്ധ ഏജന്‍സികളുമായും സഹകരിക്കാന്‍ എല്ലാ യു.എന്‍. അംഗരാജ്യങ്ങളോടും രക്ഷാസമിതി ആഹ്വാനം ചെയ്‌തു.
പല സവിശേഷതകളും അവകാശപ്പെടാനുള്ള പ്രസ്‌താവന പ്രതീക്ഷിച്ചതിലും െവെകി. താമസിച്ചുപോയെങ്കിലും ഇല്ലാതിരിക്കുന്നതിലും നന്ന്‌- പ്രസ്‌താവനയും വിശദാംശങ്ങളും പങ്കുവച്ച്‌ യു.എന്നില്‍ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധിയായ സയ്യിദ്‌ അക്‌ബറുദ്ദീന്‍ ട്വീറ്റ്‌ ചെയ്‌തു.
സാഹചര്യം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇന്ത്യയും പാകിസ്‌താനും പരമാവധി സംയമനം പാലിക്കണമെന്നു യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്‌ ആഹ്വാനം ചെയ്‌തു.

Ads by Google
Saturday 23 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW