Sunday, March 03, 2019 Last Updated 54 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 04.34 PM

വസ്തു - വീട് വില്പന നടക്കുന്നതിന് - ഫെങ്ഷൂയി

ഏതെങ്കിലും കാരണവശാല്‍ ഒരു വസ്തുവിന്റെ/വീടിന്റെ വില്പന നടക്കാതെ വരികയാണെങ്കില്‍ ഫെങ്ഷൂയിയിലെ അഞ്ചു മൂലധാതുക്കളെ വേണ്ടവണ്ണം ഉപയോഗപ്പെടുത്തി വില്പന പെട്ടെന്ന് നടത്താവുന്നതാണ്.
uploads/news/2019/02/289798/joythi220219.jpg

പഞ്ചഭൂതങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നതുപോലെ ഫെങ്ഷൂയിയില്‍ അഞ്ചു മൂലകങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നു. ഈ മൂലകങ്ങളുടെ ക്രമീകരണങ്ങള്‍ ഒരു ഗൃഹത്തില്‍ അനുയോജ്യമായ രീതിയില്‍ ഉപയുക്തമാക്കുകയാണെങ്കില്‍ ഗൃഹാന്തരീക്ഷത്തില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകുകയും അതുവഴി ഗൃഹത്തില്‍ സര്‍വ്വ ഐശ്വര്യങ്ങളും വന്നുചേരുകയും ചെയ്യും.

ഏതെങ്കിലും കാരണവശാല്‍ ഒരു വസ്തുവിന്റെ/വീടിന്റെ വില്പന നടക്കാതെ വരികയാണെങ്കില്‍ ഫെങ്ഷൂയിയിലെ അഞ്ചു മൂലധാതുക്കളെ വേണ്ടവണ്ണം ഉപയോഗപ്പെടുത്തി വില്പന പെട്ടെന്ന് നടത്താവുന്നതാണ്.

5 മൂലകങ്ങള്‍ എന്ന് പറയുന്നത്
1. ഭൂമി
2. അഗ്നി
3. തടി
4. ജലം
5. ലോഹം

ഈ ധാതുക്കളെ കൂട്ടിയോജിപ്പിക്കുക എന്നതാണ് പ്രധാനം.മുകളില്‍ പറഞ്ഞിരിക്കുന്ന മൂല ധാതുക്കള്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി മനസ്സിലാക്കാവുന്നതാണ്. തടി വളര്‍ന്നുവരുന്നതിന് ജലം സഹായിക്കുന്നു.

അഗ്നി എരിയുന്നതിന് തടി സഹായിക്കുന്നു. അഗ്നിയില്‍ ഉണ്ടാകുന്ന ചാരം ഭൂമിയില്‍ നിറയുന്നു. ഭൂമിയില്‍ നിന്ന് ലോഹം ലഭ്യമാകുന്നു. ലോഹം ഉരുക്കുമ്പോള്‍ ദ്രാവകരൂപത്തിലാകുന്നു; ജലത്തിന്റെ രൂപത്തില്‍. ഈ ക്രമീകരണമാണ് ഫെങ്ഷൂയില്‍ ഉള്ളത്.

ഇതേപോലെ സ്വത്തുക്കളുടെ വില്പനയ്ക്കും ഈ മൂലകങ്ങള്‍ എങ്ങനെ നമുക്ക് യോജിപ്പിക്കാമെന്ന് നോക്കാം.
1. നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് കുറച്ച് മണ്ണ് എടുക്കുക.
ഇത് ഭൂമി മൂലകമായിരിക്കും.
അടുക്കളയില്‍നിന്നോ (ഗൃഹത്തിന്റെ ഏതു ഭാഗമായാലും കുഴപ്പമില്ല) ഒരു ലോക ഉപകരണമോ (ആണി, സ്‌ക്രൂ) എടുക്കുക. ഇത് ലോഹ മൂലക ധാതുവാണ്.
3. ഗൃഹത്തില്‍ നിന്ന് തന്നെ കുറച്ച് തടിക്കഷണം, ഫര്‍ണിച്ചറില്‍നിന്ന് എടുക്കുക. ഇത് തടി ധാതുവാണ്.
4. ഈ മൂന്ന് സാധനങ്ങളും ഒരു ചുവന്ന തുണിയിലോ, ചുവന്ന കവറിലോ എടുക്കുക. ചുവപ്പ് തുണി അഗ്നി ധാതു. അവസാനം ഈ കവര്‍ ഒഴുകുന്ന വെള്ളത്തില്‍ മുക്കി ഒഴുക്കുക. ഇപ്പോള്‍ അഞ്ചു ധാതുക്കളും ഒഴുകുന്ന വെള്ളമുള്‍പ്പെടെ നിങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞു.

ശ്രദ്ധിക്കുക: ഇത് കടലിലോ അഴക്കുവെള്ളമൊഴുകുന്ന കനാലിലോ കളയരുത്. സ്വത്തുക്കളുടെ വില്പന പെട്ടെന്ന് നടക്കുന്നതാണ്.

എം.എസ്. സ്വാമിയാര്‍
ആസ്‌ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408

Ads by Google
Ads by Google
Loading...
TRENDING NOW