Monday, April 22, 2019 Last Updated 49 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 04.15 PM

വീട്ടിലുണ്ടാക്കാം മേക്കപ്പ് റിമൂവര്‍

uploads/news/2019/02/289797/beautytips220219.jpg

വിവാഹമോ നിശ്ചയമോ പിറന്നാളോ ആഘോഷങ്ങളെന്തുമാകട്ടെ, അതില്‍ തിളങ്ങാന്‍ മേക്കപ്പ് വേണം. ചര്‍മത്തിനും വസ്ത്രത്തിനുമിണങ്ങുന്ന മേക്കപ്പുകള്‍ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും കൂട്ടും. സുന്ദരിയായിരിക്കുെന്നന്ന് മറ്റുള്ളവരില്‍ നിന്ന് പ്രശംസയും സ്വന്തമാക്കാം.

എന്നാല്‍ ആഘോഷമൊക്കെ കഴിഞ്ഞ് മേക്കപ്പ് ശാസ്ത്രീയമായി നീക്കാന്‍ എന്തു ചെയ്യും? മേക്കപ്പ് റിമൂവറുകള്‍ തന്നെ വേണം. പക്ഷേ മേക്കപ്പ് റിമൂവറുകളുടെ ഉപയോഗം ചിലരില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും. അതുകൊണ്ട് തന്നെ മേക്കപ്പ് റിമൂവറുകളോട് പലരും മുഖം തിരിക്കുകയാണ് പതിവ്.

പാര്‍ശ്വഫലങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വീട്ടില്‍ തന്നെ മേക്കപ്പ് റിമൂവര്‍ തയ്യാറാക്കാവുന്നതേയുള്ളൂ. ചില കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ വേണമെന്ന് മാത്രം.

തേന്‍, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് മേക്കപ്പ് റിമൂവര്‍ ഉണ്ടാക്കാം. പഞ്ഞിയിലേക്കോ മൃദുവായ തുണി കഷണത്തിലേക്കോ ഒരു സ്പൂണ്‍ തേനും അതില്‍ കുറച്ച് ബേക്കിംഗ് സോഡയും വിതറുക. മിശ്രിതം ഉപയോഗിച്ച് മേക്കപ്പ് തുടച്ചെടുക്കാം.

മേക്കപ്പ് നീക്കം ചെയ്ത ശേഷം മൃദുലവും വരണ്ടതുമായ ചര്‍മം ഉള്ളവര്‍ ഒലീവ് എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മേക്കപ്പുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കും.

ഒലിവെണ്ണയ്ക്ക് പകരമായി ആവണക്കെണ്ണയും ഉപയോഗിക്കാം. പച്ച പാലില്‍ മുക്കിയ പഞ്ഞിയുപയോഗിച്ചും മേക്കപ്പ് തുടച്ച് നീക്കാം. തുടര്‍ന്ന് ഇളം ചൂടുവെള്ളത്തില്‍ ചര്‍മം തുടച്ചെടുക്കണം.

വാസലിന്‍ ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാം. വാസലിന്‍ രോമകൂപങ്ങള്‍ അടയ്ക്കുന്നതിനാല്‍ മറ്റുഭാഗങ്ങളിലിത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Ads by Google
Friday 22 Feb 2019 04.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW