Wednesday, June 26, 2019 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 04.10 PM

കുതിരപ്പുറത്തിരുന്ന് കങ്കണയുടെ ഫൈറ്റ്: പരിഹാസങ്ങളേറ്റു വാങ്ങി ദൃശ്യം വൈറല്‍

Kangana Ranaut

കങ്കണ റണാവത്ത് സംവിധാനം ചെയ്ത് കങ്കണ തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രം മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി വലിയ വിജയം നേടിയിരുന്നു. ചിത്രം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വിവാദങ്ങളും തല പൊക്കിയിരുന്നു. ചിത്രത്തിന്റെ സംവിധാനത്തെ സംബന്ധിച്ച് കങ്കണയും സംവിധായകന്‍ കൃഷ് ജഗര്‍ലാമുടിയും ഏറ്റുമുട്ടിയിരുന്നു. തുടക്കത്തില്‍ കൃഷ് ആയിരുന്നു മണികര്‍ണികയുടെ സംവിധായകന്‍.

എന്നാല്‍ കങ്കണയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി. പിന്നീട് കങ്കണ തന്നെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ മണികകര്‍ണികയുടെ ഒരു ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കങ്കണയുടെ കുതിരപ്പുറത്തിരുന്നു കൊണ്ടുള്ള ഒരു സംഘട്ടനരംഗമാണ് പ്രചരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത് എന്താണെന്നാല്‍ സഹതാരങ്ങള്‍ യഥാര്‍ഥ കുതിരയെ ഉപയോഗിക്കുമ്പോള്‍ ഒരു ഡമ്മി കുതിരയെയാണ് കങ്കണ ഉപയോഗിച്ചിരിക്കുന്നതെന്നാണ്.

ചിത്രത്തിനു വേണ്ടി കുതിര സവാരിയും വാള്‍പയറ്റും നടി അഭ്യസിച്ചെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബോളിവുഡ് നടനും നിര്‍മാതാവുമായ കെ.ആര്‍.കെ.യാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിനായി ഈ ഡമ്മി കുതിരയെ സവാരി ചെയ്യാനാണോ താരം പരിശീലനം നേടിയത് എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഈ രംഗം വന്‍ തോതില്‍ പ്രചരിച്ചതിന് പിന്നാലെ പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ് കങ്കണ.

Ads by Google
Ads by Google
Loading...
TRENDING NOW