Monday, April 22, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 04.05 PM

സ്ത്രീകള്‍ക്കായി ഹെല്‍ത്തി ജ്യൂസുകള്‍

സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിനു വീട്ടില്‍ തയാറാക്കാവുന്ന ഹെല്‍ത്തി ജ്യൂസുകള്‍
uploads/news/2019/02/289793/fodPackakam220219.jpg

ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് സ്ത്രീകളാണ്. വീട്ടിലുള്ള എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ക്ക് സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ സമയം ലഭിക്കാറില്ല. സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിനു വീട്ടില്‍ തയാറാക്കാവുന്ന ഹെല്‍ത്തി ജ്യൂസുകള്‍.

1. സമ്മര്‍ കൂള്‍


പച്ചമാങ്ങ- പകുതി
തൈര് - 100 മില്ലി
ഉപ്പ് - പാകത്തിന്
കാന്താരി - 4 എണ്ണം
വെള്ളം - 100 മില്ലി

തയാറാക്കുന്ന വിധം


പച്ചമാങ്ങ ചെറുതായി അരിഞ്ഞെടുക്കുക. തൈര് മിക്‌സിയില്‍ ഉടച്ചെടുത്തതിനുശേഷം അതിലേക്ക് അരിഞ്ഞ മാങ്ങയും കാന്താരിയും ചേര്‍ത്ത് ഒന്നുകൂടി ഗ്രൈന്‍ഡ് ചെയ്‌തെടുക്കുക. ഇതിലേക്ക് 100 മില്ലി വെള്ളം ചേര്‍ത്ത് പാകത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കുക.
uploads/news/2019/02/289793/fodPackakam220219a.jpg

2. ഫ്‌ളാക്‌സ് സീഡ് ഡ്രിങ്ക്


ഫ്‌ളാക്‌സ് സീഡ് (ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുത്തത്) - 15 ഗ്രാം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഉലുവപ്പൊടി - അര ടീസ്പൂണ്‍
കറുവപ്പട്ടപൊടി - അര ടീസ്പൂണ്‍
ജീരകപ്പൊടി - കാല്‍ ടീസ്പൂണ്‍
തൈര് - അരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 100 മില്ലി

തയാറാക്കുന്ന വിധം


ഫ്‌ളാക്‌സ് സീഡ് വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് നന്നായി തുടച്ച് വൃത്തിയാക്കുക. മിക്‌സിയുടെ ചെറിയ ജാറില്‍ (ചട്‌നി ജാര്‍) ഇത് നന്നായി പൊടിച്ചെടുക്കുക. അരക്കപ്പ് തൈര് മിക്‌സിയുടെ വലിയ ജാറില്‍ ഒഴിച്ച് അതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഉലുവപ്പൊടി, അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി, കാല്‍ ടീസ്പൂണ്‍ ജീരകത്തിന്റെ പൊടി, കാല്‍ ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് 30 സെക്കന്‍ഡ് അടിച്ചെടുക്കുക. അതിനുശേഷം 100 മില്ലി വെള്ളം ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുത്ത് വിളമ്പുക.
uploads/news/2019/02/289793/fodPackakam220219b.jpg

3. പപ്പായ നാരങ്ങ മിക്‌സ്


പപ്പായ - 3 കഷണം
നാരങ്ങങ്ങങ്ങങ്ങ- അര
പുതിനയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മേല്‍പ്പറഞ്ഞ ചേരുവകളെല്ലാം മിക്‌സിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അടിച്ചെടുക്കുക.

പോഷകഗുണങ്ങള്‍: ഊര്‍ജം 71.7 കലോറി, മാംസ്യം 1.26 ഗ്രാം, ഫൈബര്‍ 8.49 ഗ്രാം.

uploads/news/2019/02/289793/fodPackakam220219c.jpg

4. മുരിങ്ങയില പാനീയം


മുരിങ്ങയില - 200 ഗ്രാം
തേന്‍ - 2 ടീസ്പൂണ്‍
വെള്ളം - 200 മില്ലി

തയാറാക്കുന്ന വിധം


മുരിങ്ങയില 200 മില്ലി വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. അരമണിക്കൂറിനു ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് ഉപയോഗിക്കുക.

പോഷകഗുണങ്ങള്‍: ഊര്‍ജം - 59 കലോറി, മാംസ്യം ഫ 1.28 ഗ്രാം, ഫൈബര്‍ 1.64 ഗ്രാം

5. മിന്റ് ലെസി


യോഗര്‍ട്ട് - 1 കപ്പ്
പുതിനയില - രണ്ടര ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
വറുത്ത് പൊടിച്ച ജീരകം - കാല്‍ ടീസ്പൂണ്‍
തണുത്ത വെള്ളം - അരക്കപ്പ്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു കപ്പ് യോഗര്‍ട്ട്, അരക്കപ്പ് തണുത്ത വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് വറുത്ത് പൊടിച്ച ജീരകവും പുതിനയിലയും ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.

പോഷകഗുണങ്ങള്‍: ഊര്‍ജം 125 കലോറി, മാംസ്യം 13.5 ഗ്രാം.

uploads/news/2019/02/289793/fodPackakam220219d.jpg

6. ന്യൂട്രി പ്രോ ഷേക്ക്


പൊട്ടുകടല - 2 ടേബിള്‍സ്പൂണ്‍
ശര്‍ക്കര - ഒന്നര കഷണം
ബ്ലാക്ക് സോള്‍ട്ട് - കാല്‍ ടീസ്പൂണ്‍
വെള്ളം - 250 മില്ലി

തയാറാക്കുന്ന വിധം


250 മില്ലി ലിറ്റര്‍ വെള്ളത്തില്‍ വറുത്ത് പൊടിച്ച പൊട്ടുകടല ചേര്‍ക്കുക. ഇതിലേക്ക് പൊടിച്ച ശര്‍ക്കര അല്ലെങ്കില്‍ ശര്‍ക്കര പാനി ചേര്‍ക്കുക. ശേഷം ബ്ലാക്ക് സാള്‍ട്ട് ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കുക. ആവശ്യമെങ്കില്‍ ഐസ് ക്യൂബ് ചേര്‍ക്കാവുന്നതാണ്. പാചകത്തിനു ആവശ്യമായ സമയം 15 മിനിറ്റ്.

പോഷകഗുണങ്ങള്‍: ഊര്‍ജം 340 കിലോ കലോറി, മാംസ്യം 6 ഗ്രാം, ഇരുമ്പ് 3 മില്ലി ഗ്രാം അന്നജം 74 ഗ്രാം.

uploads/news/2019/02/289793/fodPackakam220219e.jpg

7. സ്‌ട്രോബറി വാട്ടര്‍മിലണ്‍ കുക്കുബര്‍ ജ്യൂസ്


സ്‌ട്രോബറി - 8 - 10 എണ്ണം
തണ്ണിമത്തങ്ങ
(ചെറുതായി അരിഞ്ഞത്) - 1 കപ്പ്
സലാഡ് വെള്ളരി
(ചെറുതായി അരിഞ്ഞത്) - കാല്‍ കപ്പ്

തയാറാക്കുന്ന വിധം


തണ്ണിമത്തന്‍ അരിഞ്ഞതും സ്‌ട്രോബറിയും നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് സാലഡ് വെള്ളരി ജ്യൂസ് പാകത്തില്‍ അടിച്ച് ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.

പോഷകഗുണങ്ങള്‍: ഊര്‍ജം 70.3 കലോറി

uploads/news/2019/02/289793/fodPackakam220219f.jpg

8. ബീറ്റ്‌റൂട്ട് കാരറ്റ് ജ്യൂസ്


ബീറ്റ്‌റൂട്ട് - 1
കാരറ്റ് - 1
ചെറുനാരങ്ങ - അര മുറി
ജീരകപ്പൊടി - അര ടീസ്പൂണ്‍
ബ്ലാക്ക് സോള്‍ട്ട് - അര ടീസ്പൂണ്‍
പച്ചമുളക് - അര (ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക)

തയാറാക്കുന്ന വിധം


ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ നന്നായി കഴുകി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് പച്ചമുളകും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. അടിച്ചെടുത്ത മിശ്രിതം വലിയ അരിപ്പയില്‍ അരിച്ചെടുക്കുക. ശേഷം അതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞതും ജീരകപൊടിയും ബ്ലാക്ക് സോള്‍ട്ടും മിക്‌സ് ചെയ്ത് വിളമ്പാം.
uploads/news/2019/02/289793/fodPackakam220219g.jpg

9. റോസ് ആപ്പിള്‍ ജ്യൂസ് (ചാമ്പക്ക ജ്യൂസ്)


ചാമ്പക്ക - 250 ഗ്രാം
ചെറുനാരങ്ങ - അര
ഇഞ്ചി - ഒരു ചെറിയ കഷണം
തേന്‍ - 1 ടേബിള്‍സ്പൂണ്‍
ഐസ് ക്യൂബ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചാമ്പക്ക നന്നായി കഴുകി കുരു കളഞ്ഞ് വയ്ക്കുക. മിക്‌സിയുടെ ജാറില്‍ വൃത്തിയാക്കിയ 250 ഗ്രാം ചാമ്പക്ക, ചെറുനാരങ്ങ പിഴിഞ്ഞത്, ചെറിയ കഷണം ഇഞ്ചി, തേന്‍, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് അടിച്ച് അരിച്ചെടുത്ത് വിളമ്പുക.
uploads/news/2019/02/289793/fodPackakam220219h.jpg

10. ആം പാനാ ജ്യൂസ് (പച്ച മാങ്ങാ ജ്യൂസ്)


പച്ച മാങ്ങാ - 5 ( നന്നായി കഴുകി പ്രഷര്‍ കുക്കറില്‍ 1 ഗ്ലാസ് വെള്ളം ചേര്‍ത്ത് 1 വിസില്‍ അടിച്ച് വേവിച്ചത്).
പുതിനയില - അരക്കപ്പ്
ചെറുനാരങ്ങ നീര്്- അര ടീസ്പൂണ്‍
തേന്‍ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - അര ടീസ്പൂണ്‍
ജീരകപ്പൊടി- 1 ടീസ്പൂണ്‍
ഐസ് ക്യൂബ് - 8

തയാറാക്കുന്ന വിധം


വേവിച്ച് വച്ച പച്ചമാങ്ങ തൊലിയും കുരുവും കളഞ്ഞ് പള്‍പ്പ് എടുക്കുക. മിക്‌സിയുടെ ജാറില്‍ തയാറാക്കിയ മാങ്ങാ പള്‍പ്പ്, ചെറുനാരങ്ങ നീര്, തേന്‍, ഉപ്പ്, പുതിനയില, ജീരകപ്പൊടി, മാങ്ങാ വേവിച്ചെടുത്ത വെള്ളം ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് അടിച്ച് അരിച്ചെടുത്ത് ഗ്ലാസില്‍ വിളമ്പാം.

ഷെറിന്‍ തോമസ്
ചീഫ് ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോഴിക്കോട്

Ads by Google
Friday 22 Feb 2019 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW