Sunday, March 03, 2019 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 12.55 PM

103 ടാറ്റൂകള്‍, 21 വയസുവരെയുള്ള ജീവിതത്തിലെ ഓര്‍മകള്‍; ഇന്ത്യയില്‍ ഏറ്റവും അധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന നേട്ടം സ്വന്തമാക്കി തേജസ്വി

Thejaswai
courtesy: Instagram

ഇന്ത്യയില്‍ ഏറ്റവും അധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന നേട്ടം സ്വന്തമാക്കി മുംബയ് സ്വദേശി തേജസ്വി പ്രഭൂല്‍ക്കര്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും തേജസ്വി ഇടം നേടി. 103 ടാറ്റൂകളാണ് തേജസ്വി തന്റെ ശരീരത്തില്‍ ചെയ്തത്. തന്റെ 21 വയസുവരെയുള്ള ജീവിതത്തിലെ ഓര്‍മകളാണ് തേജസ്വി ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ദിവസത്തില്‍ ആറ് ടാറ്റൂ വച്ചൊക്കെയാണ് ചെയ്യുന്നത്.

ടാറ്റൂ കലാകാരിയും, ചിത്രകാരിയും മോഡലുമാണ് തേജസ്വി. എന്നാല്‍ ടാറ്റൂ ഭ്രാന്ത് കാരണം മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം തേജസ്വിയെ തള്ളിപ്പറഞ്ഞു. തേജസ്വിക്ക് ഭ്രാന്താണെന്നു പറഞ്ഞു നാട്ടുകാര്‍ അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി തേജസ്വി പറയുന്നു. ചെറുപ്പം മുതലേ വരയോട് താത്പര്യമുള്ള തേജസ്വി പിന്നീട് ടാറ്റൂ തന്റെ ജീവിത മാര്‍ഗമായി സ്വീകരിക്കുകയായിരുന്നു.

View this post on Instagram

#Repost @tattoosofbombay (@get_repost) ・・・ Tejasvi Prabhulkar's 103 Tattoos . Try spotting the tattoos we're talking about on her body canvas . A second-timer on our blog, Tejasvi believes she can never be naked or vulnerable because she has draped herself with tattoos, each carrying a more powerful message than the last. A tattoo artist herself, she has inked 4 pixelated hearts like the lifes in a video game, with one heart minus the red, to enunciate her reincarnation as an unconventionally bold woman. To match what she feels about love, she made two people so involved in each other that they've become two sides of one soul and lovers in a bulb exploring the universe of possibilities hand-in-hand to light up their world. For gender equality, she has inked a face divided into 1/3 man, woman and skeleton, to say that down to flesh and bones, we're all the same. She also has artforms ranging from a Celtic tree to warli humans. We know we can't sum up all her tattoos in a single post, but this post is dedicated to her body art! . #tattoosofinstagram #tattooist #bodyart #bodyartist #respectyourbody #rebirth #newlife #canneslions #creative

A post shared by Tejasvi Prabhulkar (@psy_ink) on

17-ാമത്തെ വയസിലാണ് ആദ്യമായി തേജസ്വി ടാറ്റൂ ചെയ്യുന്നത്. തന്റെ പേരു തന്നെയാണ് അന്ന് ശരീരത്തില്‍ ടാറ്റൂവായി ചെയ്തത്. പലരും തന്റെ പേര് തെറ്റിച്ച് തേജസ്വിനി, തേജശ്രീ എന്നെല്ലാം വിളിച്ചതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഈ പെണ്‍കുട്ടി പറയുന്നു. വീട്ടുകാര്‍ ഉപേക്ഷിക്കുകയും പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും തന്റെ ടാറ്റൂ ഭ്രമം കളയാന്‍ തേജസ്വി തയ്യാറായില്ല.

'കഴിഞ്ഞവര്‍ഷമാണ് ഡിഗ്രി പഠനം ഉപേക്ഷിച്ചത്. കോളേജിലുള്ളവര്‍ കരുതിയത് എനിക്ക് ഭ്രാന്തായെന്നാണ്. പക്ഷെ ടാറ്റൂ ആര്‍ട്ടിസ്റ്റായി ജീവിക്കാന്‍ തീരുമാനിച്ച എനിക്ക് ഈ ഡിഗ്രി കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല,' - തേജസ്വി പറയുന്നു. 103 കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തേജസ്വി തയാറല്ല. ഇനിയും കൂടുതല്‍ ടാറ്റൂ ചെയ്യാനാണ് തേജസ്വിയുടെ തീരുമാനം.

Ads by Google
Friday 22 Feb 2019 12.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW