Thursday, June 27, 2019 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 09.14 AM

മുഖ്യമന്ത്രി ഇന്നു കാസര്‍ഗോട്ട്, ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട് സന്ദര്‍ശിച്ചേക്കും ; സിപിഎം ജില്ലാക്കമ്മറ്റി ഡിസിസിയുമായി ബന്ധപ്പെട്ടു

uploads/news/2019/02/289757/pinarayi.jpg

കണ്ണൂര്‍: പൊതുപരിപാടികള്‍ക്കും പാര്‍ട്ടിപ്പരിപാടികള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കാസര്‍ഗോട്ട്. പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട് അദ്ദേഹം സന്ദര്‍ശിക്കുമോ എന്നതിലേക്കാണു രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ. പ്രത്യേകിച്ചും സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍. കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.

സിപിഎം ജില്ലാനേതൃത്വം കാസര്‍ഗോഡ് സിസിസിയുമായി ബന്ധപ്പെട്ടതായിട്ടാണ് വിവരം. മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും അദ്ദേഹത്തോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിനെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ രംഗത്ത് വന്നു. ശരത്‌ലാല്‍ കോണ്‍ഗ്രസ് ക്രിമിനലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നയാളാണ് ശരത്‌ലാല്‍ എന്നും കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്നും പറഞ്ഞു.

സിപിഎമ്മിന് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് കല്യോട്ട് എന്നും ഇവിടെ ക്രോണ്‍ഗ്രസ് നടത്തുന്ന അനേകം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ശരത് ലാല്‍ പങ്കാളിയാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞിരാമന്‍ പറഞ്ഞത്. അതേസമയം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതിനിടയിലാണ് മുന്‍ എംഎല്‍എ യുടെ വിവാദ പ്രതികരണം.

നേരത്തേ കണ്ണൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുെഹെബിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് പല കോണില്‍നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. അതുണ്ടായില്ല. എന്നാല്‍ മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ പോകുകയും ചെയ്തു. ഷുെഹെബ് വധത്തില്‍ സി.പി.എം. പ്രവര്‍ത്തകരും സഫീര്‍ വധക്കേസില്‍ സി.പി.ഐ. പ്രവര്‍ത്തകരുമാണു പ്രതികള്‍.

ഷുെഹെബ് വധക്കേസില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതും വിമര്‍ശനത്തിനിടയാക്കി. ആറു ദിവസത്തിനുശേഷം കൊലപാതകത്തെ അപലപിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് കടമ തീര്‍ത്തു. ഷുെഹെബ് വധക്കേസിനെ അപലപിക്കണമെന്ന ആവശ്യത്തിനു നേരേ മുഖംതിരിച്ച ദിവസങ്ങളില്‍ത്തന്നെ, സാമൂഹിക മാധ്യമങ്ങളില്‍ െവെറലായ കണ്ണിറുക്കല്‍ ഗാനരംഗത്തിനു പിന്തുണ പ്രഖ്യാപിച്ചതും വിമര്‍ശനം വിളിച്ചുവരുത്തി.

ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കെ സി.പി.ഐയില്‍നിന്നുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനെച്ചൊല്ലി ഇന്നലെ മുന്നണിക്കുള്ളില്‍ വിവാദം ഉയര്‍ന്നിരുന്നു. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തെ ആദ്യം വിമര്‍ശിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍, എ. വിജയരാഘവന്‍ പിന്നീടു് അത് തിരുത്തി. സി.പി.ഐയില്‍ ചര്‍ച്ച ചെയ്തിട്ടായിരുന്നു സന്ദര്‍ശനമെന്നായിരുന്നു തിരുത്ത്.

എല്‍.ഡി.എഫ്. നേതാക്കള്‍ ഈയൊരു സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതു നല്ല സന്ദേശം നല്‍കാനാണെന്നു കരുതുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ ആദ്യ പ്രതികരണം. എന്നാല്‍, മന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ വിമര്‍ശിച്ചെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് അദ്ദേഹം പിന്നീടു പ്രസ്താവനയില്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW