Tuesday, May 21, 2019 Last Updated 57 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 21 Feb 2019 12.10 PM

നേട്ടത്തില്‍ ഓഹരി വിപണി: സെന്‍സെക്‌സ് 112 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: കഴിഞ്ഞദിവസങ്ങളിലായി നഷ്ടത്തിലായ ഓഹരി വിപണി ഉണര്‍വിലേക്ക്. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 112 പോയന്റ് ഉയര്‍ന്ന് 35,869ലും ദേശീയ സൂചികയായ നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 10,762ലും എത്തുകയായിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1643 കമ്പനികളുടെ ഓഹരികളില്‍ 948 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 616 കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

കോര്‍പ്പറേഷന്‍ ബാങ്ക്, യുസിഒ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, മോതിലാല്‍ ഓസ്‌വാള്‍ ഫിനാന്‍സ്, ആന്ധ്രാ ബാങ്ക്, സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മിന്ത ഇന്‍ഡസ്ട്രീസ്, ഭാര്‍തി ഇന്‍ഫ്രാടെല്‍ ലിമിറ്റഡ്, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്, റിലയന്‍സ് നിപ്‌ലൈഫ് എഎംഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW