Wednesday, June 26, 2019 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 21 Feb 2019 08.28 AM

'ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അനുഗ്രഹമായി ലഭിച്ചിട്ട് ഇന്നേക്ക് ഏഴു വര്‍ഷം'; ആര്യയുടെ കുറിപ്പിന് കൈയ്യടി

 her daughter

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയും അവതാരികയുമാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ വിശേഷങ്ങളൊക്കെ ആരാധകര്‍ക്കായി ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ റോയയുടെ ഏഴാം ജന്മദിനം ഒരു വൈകാരിക കുറിപ്പിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ആര്യ.

റോയയെ ചുംബിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പ്.''ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അനുഗ്രഹമായി ലഭിച്ചിട്ട് ഇന്നേക്ക് ഏഴു വര്‍ഷമാകുന്നു. എന്റെ രക്തത്തിന്റെ ഭാഗമായ ഓമന മകള്‍ വളര്‍ന്ന് ദൈവത്തിന്റെ സുന്ദരമായ സൃഷ്ടികളില്‍ ഒന്നായതു കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. എന്റെ എല്ലാ വേദനയും ബുദ്ധിമുട്ടുകളും ഈയൊരു സന്തോഷത്തിനു വേണ്ടിയായിരുന്നു. അവള്‍ എന്റെ അച്ഛനെപ്പോലെ വളരുന്നത് മാറി നിന്നു നോക്കി കാണുക മാത്രമാണ് ഇനി ചെയ്യാനുള്ളത്. പ്രിയപ്പെട്ടവരെ, നിങ്ങളുടെ പ്രിയപ്പെട്ട റോയകുട്ടിക്ക് ഇന്ന് 7 വയസ്സാകുന്നു. നിങ്ങളുടെ പ്രാര്‍ഥനയില്‍ അവളെ ഓര്‍ക്കുക. എന്നത്തേയും പോലെ അവളെ സ്നേഹിക്കുക. എന്റെ കുട്ടിക്ക് ജന്മദിനാശംസകള്‍'' - ആര്യ കുറിച്ചു.

സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പരിധി വിട്ടതോടെ താനൊരു 'സിംഗിള്‍ മദര്‍' ആണെന്ന് ആര്യ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നതെന്നും രണ്ടു പേരും ചേര്‍ന്നാണു കുഞ്ഞിനെ വളര്‍ത്തുന്നതെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW