Tuesday, May 21, 2019 Last Updated 37 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Feb 2019 04.34 PM

ജീവിതസന്ദേശം

'' ദേഷ്യമെന്ന വികാരത്തിനടിമപ്പെട്ട് നമ്മുടെ പ്രിയപ്പെട്ടവരെ വാക്കുകള്‍കൊണ്ട് വേദനിപ്പിക്കരുത്. പറഞ്ഞുകിഴഞ്ഞ വാചകങ്ങള്‍ ഒരിക്കലും തിരിച്ചെടുക്കാനാവില്ല. ''
uploads/news/2019/02/289328/Joythi200219.jpg

അവനവന്റെ വ്യക്തിത്വം സ്വയം ഉയര്‍ത്തണം. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തരുത്. നമ്മുടെ ബന്ധു നാം തന്നെയാണ്. നമ്മുടെ ശത്രുവും നാം തന്നെ. നന്മനിറഞ്ഞ മനസ്സ് ബന്ധുവും, തിന്മനിറഞ്ഞ മനസ്സ് ശത്രുവുമാകുന്നു.

മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി, നമ്മള്‍ നമ്മുടെ കര്‍മ്മങ്ങള്‍ അര്‍പ്പണ മനോഭാവത്തോടെ ചെയ്യുക. അവനവന്റെ കര്‍മ്മമണ്ഡലത്തില്‍നിന്ന് കൊണ്ടുവേണം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍.

സ്വന്തം കര്‍മ്മങ്ങളില്‍നിന്ന് ഒളിച്ചോടുന്നവനെക്കൊണ്ട് സാഹചര്യം അത് ചെയ്യിക്കുന്നതാണ്. നമ്മള്‍ സാധാരണ ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍; തെറ്റ് ചെയ്യുന്നവരുടെ കൂടെ നില്‍ക്കുക, അവരെ സംരക്ഷിക്കുക, ന്യായീകരിക്കുക ഇവയെല്ലാം നമുക്ക് പിന്നീട് വിനയായിത്തീരുന്നു.

നന്മയും തിന്മയും കൂടിക്കലര്‍ന്ന ജീവിതത്തില്‍ നിന്ന് നമുക്കാവശ്യമുള്ള നന്മ മാത്രം ഉള്‍ക്കൊണ്ട് ജീവിക്കുക. ഇതിന്റെ ഫലമായി ജ്ഞാനവും, ചൈതന്യവും നാമറിയാതെ തന്നെ നമ്മില്‍ പ്രതിഫലിക്കുന്നു.

ദേഷ്യമെന്ന വികാരത്തിനടിമപ്പെട്ട് നമ്മുടെ പ്രിയപ്പെട്ടവരെ വാക്കുകള്‍കൊണ്ട് വേദനിപ്പിക്കരുത്. പറഞ്ഞുകിഴഞ്ഞ വാചകങ്ങള്‍ ഒരിക്കലും തിരിച്ചെടുക്കാനാവില്ല. മാത്രമല്ല; വേദനാജനകമായ ആ വാക്കുകള്‍ കേട്ട വ്യക്തിക്ക് മനസ്സില്‍ ഉണങ്ങാത്ത ഒരു മുറിവായി അത് മാറുകയും ചെയ്യും.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് നമ്മുടെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തേണ്ടത്.എല്ലാക്കാര്യങ്ങളും എല്ലാവരും ഒരു പോലെയല്ല ചിന്തിക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ച് ചിന്തിച്ച് ഒരു ധാരണയിലെത്തിച്ചേരണം.

നാം എത്ര വിവരമുള്ളവരാണെങ്കിലും, നമ്മുടെ വാശിയും നിര്‍ബ്ബന്ധബുദ്ധിയും വരുത്തിവയ്ക്കുന്ന വിന വളരെ വലുതായിരിക്കും. അതിന്റെ ഫലം നമ്മള്‍ മാത്രമല്ല, നമ്മുടെ കൂടെ ജീവിക്കുന്നവരും അനുഭവിക്കേണ്ടിവരും.

ദുഷ്‌ക്കരമായതും സങ്കീര്‍ണമായതുമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത്. ഇവിടെ നമ്മുടെ ധര്‍മ്മം എന്താണ് എന്നാകുന്നു. അങ്ങനെ സ്വന്തം ധര്‍മ്മം എന്താണെന്ന് മനസ്സിലാക്കി അത് ചെയ്ത് തീര്‍ത്ത് പ്രശ്‌നങ്ങളെ ഇല്ലാതാക്കുക.

അര്‍ഹതയില്ലാത്തതും, മറ്റുള്ളവരെ വഞ്ചിച്ച് നേടിയതുമായ വസ്തുവകകളും സമ്പത്തും നേടുന്നവന്‍, സ്വയം നാശത്തിലേക്ക് സഞ്ചരിക്കുകയാണെന്ന് അറിയുന്നില്ല.

സത്ചിന്തകളില്‍നിന്ന് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനസ്സ് തയ്യാറെടുക്കുന്നു. മനുഷ്യമനസ്സില്‍ എന്തെല്ലാമാണ് ഉള്ളതെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. എത്ര പക്വതയുള്ള ആളാണെങ്കിലും ചഞ്ചലമായ മനസ്സ് അവനുമുണ്ട്.

അഹങ്കാരമുള്ളവനും, ഞാനെന്ന ഭാവത്തില്‍ നടക്കുന്നവനും ജീവിതാനുഭവങ്ങളില്‍നിന്നുപോലും ഒന്നും പഠിക്കുന്നില്ല. അവന് അവന്റെ മനസ്സിലുള്ളത് മാത്രമാണ് ശരി. തെറ്റാണെങ്കില്‍പ്പോലും എന്തു വിലകൊടുത്തും അവന്‍ അതിനെ ന്യായീകരിച്ചുകൊണ്ടിരിക്കും. നമ്മുടെ ജീവിതത്തില്‍നിന്ന് കൊള്ളേണ്ടത് കൊള്ളാനും, തള്ളേണ്ടത് തള്ളാനുമാണ് പഠിക്കേണ്ടത്.

സമചിത്തത കൈവിടാതെ സ്വന്തം കര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ച് ജീവിതവിജയം നേടുകയാണ് വേണ്ടത്. നമ്മുടെ ജീവിതം നമുക്ക് തരുന്ന ഒരു സന്ദേശമാണിത്.

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Wednesday 20 Feb 2019 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW