Tuesday, May 21, 2019 Last Updated 57 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Feb 2019 12.30 PM

നേട്ടത്തില്‍ ഓഹരി വിപണി: സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: കഴിഞ്ഞദിവസങ്ങളിലായി നഷ്ടത്തിലായ ഓഹരി വിപണി ഉണര്‍വിലേക്ക്. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 190 പോയന്റ് ഉയര്‍ന്ന് 35,522ലും ദേശീയ സൂചികയായ നിഫ്റ്റി 55 പോയന്റ് നേട്ടത്തില്‍ 10,657ലും എത്തുകയായിരുന്നു.

1685കമ്പനികളുടെ ഓഹരികളില്‍ 1133 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 497 കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

മിന്ദ ഇന്‍ഡസ്ട്രീസ്, നവകര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ബിര്‍ലാസോഫ്റ്റ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ജിന്‍ഡാള്‍ സ്റ്റീല്‍ ആന്റ് പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, റിലയന്‍സ് ക്യാപ്പിറ്റല്‍, ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് നേവല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW