Wednesday, June 19, 2019 Last Updated 35 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Feb 2019 11.32 AM

നടനെ വിവാഹം കഴിക്കണമെന്ന നിയമം ഉണ്ടോ?

uploads/news/2019/02/289297/CiniINWkeerthisuresh200219.jpg

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒരു കാലഘട്ടത്തില്‍ ചരിത്രം രചിച്ച ഒരു അഭിനേത്രിയായിരുന്നു സാവിത്രി. അവരുടെ വേഷം കൈകാര്യം ചെയ്യാന്‍ ഒരുപാട് നടിമാര്‍ കൊതിച്ചുപോയിട്ടുണ്ട്.

പക്ഷേ ആ ഭാഗ്യം അനുഗ്രഹിച്ചത് കീര്‍ത്തിയെയായിരുന്നു. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സ് കവര്‍ന്ന കീര്‍ത്തിസുരേഷുമായി ഒരു സല്ലാപം.

? നിങ്ങള്‍ സാവിത്രിയായി അഭിനയിക്കാന്‍ പോകുന്ന വാര്‍ത്തകേട്ട് ചലച്ചിത്രലോകം ഒരിക്കല്‍ പരിഹസിച്ചു ചിരിക്കുകയുണ്ടായി.


ഠ അറിയാം. പക്ഷേ ഞാന്‍ ഒരു കൊച്ചുപെണ്ണാണ്. ഇത്തരം വെയ്റ്റുള്ള ഒരു വേഷം എന്നെക്കൊണ്ട് താങ്ങാന്‍ പറ്റില്ലെന്ന് ഏവര്‍ക്കും സംശയമായിരുന്നു. എന്റെ നേരില്‍പ്പോലും പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

പക്ഷേ അവര്‍ക്കൊക്കെ നടികൈതിലകം ശരിക്കുള്ള മറുപടിയും കൊടുത്തുകഴിഞ്ഞു. എന്നെ കളിയാക്കുകയൊന്നും വേണ്ട. 'തൊടരി' എന്ന പടത്തില്‍ അഭിനയിച്ചപ്പോള്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകര്‍ എന്നെ പ്രശംസകൊണ്ട് പൊതിയുകയുണ്ടായി.

ആ പടത്തിന്റെ ക്ലൈമാക്‌സില്‍ മിന്നല്‍ വേഗതയില്‍ ഓടുന്ന തീവണ്ടിയുടെ എഞ്ചിനിന്റെ ഓരത്തായി നിന്നുകൊണ്ട് 'എന്നെ രക്ഷിക്കണേ' എന്നു ഞാന്‍ ധനുഷിനോട് അപേക്ഷിക്കുന്ന രംഗം ഉണ്ട്.

അപ്പോള്‍ ഞാന്‍ ധരിച്ചിരുന്ന പാവാട കാറ്റില്‍പ്പെട്ടു ചലിക്കുകപോലും ഉണ്ടായില്ല. അതിവേഗം സഞ്ചരിക്കുന്ന തീവണ്ടിയുടെ കാറ്റ് എത്ര ശക്തമാണ്? ഈ രംഗത്തെക്കുറിച്ച് പത്രപംക്തികള്‍പോലും എന്നെ വാനോളം പുകഴ്ത്തുകയുണ്ടായി.

നവമാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ ഞാനും അമ്മ മേനകയും ചേച്ചി രേവതിയും കൂടെയിരുന്ന് വായിച്ചു ചിരിക്കുമായിരുന്നു. ഒപ്പം എന്റെ മുത്തശ്ശിയായ സരോജയും. അവരും നടിയാണ്. ഇനി നിങ്ങള്‍ ചോദിച്ച വിഷയത്തിലേക്ക് പോകാം.

uploads/news/2019/02/289297/CiniINWkeerthisuresh200219a.jpg

സാവിത്രിയുടെ വേഷം എനിക്കാണെന്നറിഞ്ഞപ്പോള്‍ എന്റമ്മ വളരെയേറെ സന്തോഷിക്കുകയുണ്ടായി. ഈ വേഷം എന്തുവില കൊടുത്തും നേടണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. ആരെന്ത് കളിയാക്കിയാലും വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് അമ്മ പറഞ്ഞു.

'കഷ്ടം. സാവിത്രിക്ക് കിട്ടിയ ഒരു പരീക്ഷണം' എന്ന് കമന്റടിച്ചവര്‍ ഉണ്ട്. നവമാധ്യമങ്ങളില്‍പ്പോലും ഇത്തരം ആക്ഷേപങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അപ്പോള്‍ ഞാന്‍ അപ്‌സെറ്റായത് വാസ്തവമാണ്.

വീട്ടില്‍ ഒറ്റയ്ക്കാകുമ്പോള്‍ വേണ്ടുവോളം കരയുകയുണ്ടായി. പക്ഷേ ഇതിനൊക്കെ ചുട്ട മറുപടി കൊടുക്കണമെന്ന് ഞാന്‍ ശപഥം ചെയ്തു. ഇന്ന് ആ ശപഥം നിറവേറിയിരിക്കുന്നു. ആദ്യമായി ഞാന്‍ എന്നില്‍ത്തന്നെ വിശ്വാസമര്‍പ്പിച്ചു.

രണ്ടാമതായി സിനിമയുടെ യൂണിറ്റിനെയും വിശ്വസിച്ചു. അതിന്റെ ഫലം ഞാന്‍ നേടുകയുണ്ടായി. തമിഴിലും തെലുങ്കിലും ഞാന്‍ തന്നെയായിരുന്നു ഡബ്ബ് ചെയ്തത്. തെലുങ്ക് സംസാരിക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെടുകയുണ്ടായി.

? നിങ്ങളുടെ മേക്കപ്പില്‍പോലും പലരും പരിഹസിക്കുകയുണ്ടായി.


ഠ അറിയാം. ഒരു പടത്തില്‍ എനിക്ക് എന്തു വേഷം കിട്ടുന്നുവോ, അതനുസരിച്ചാണ് ഞാന്‍ മേക്കപ്പ് ചെയ്യാറുള്ളത്. അതുപോലെ വസ്ത്രധാരണവും മിക്കവാറും കോസ്റ്റിയൂം ഡിസൈനര്‍ പറയുന്ന ഡ്രസുകളാണ് ഉപയോഗിക്കുക.

അവരെ ധിക്കരിക്കുന്ന സ്വഭാവം എനിക്കില്ല. സിനിമ എന്നത് ഒരു കൂട്ടായ തീരുമാനമാണ്. അതനുസരിച്ച് നമ്മളും സഹകരിക്കണം. ഇതുവരെ ഒരു പടത്തില്‍പ്പോലും ഞാന്‍ അമിതമായി മേക്കപ്പ് ചെയ്ത് അഭിനയിച്ചിട്ടില്ല.

? ഇത്തരമൊരു വലിയ റോള്‍ ചെയ്തല്ലോ. ഇപ്പോള്‍ എന്തു വികാരമാണ് മനസില്‍.


ഠ സിനിമയില്‍ നടിമാര്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തുക എന്നത് ഒരു ത്യാഗമെന്നാണ് ഞാനിപ്പോള്‍ മനസിലാക്കിയിട്ടുള്ളത്. അതുപോലെ സാവിത്രിയുടെ ജീവിതാനുഭവവും. സിനിമാതാരങ്ങളുടെ മറ്റൊരു ജീവിതത്തെക്കുറിച്ച് ജനങ്ങള്‍ക്കറിയില്ല.
uploads/news/2019/02/289297/CiniINWkeerthisuresh200219d.jpg

സീനിയര്‍ നടിയായ ജമുന, ഞാന്‍ സാവിത്രിയായി അഭിനയിക്കുന്നതിനെക്കുറിച്ച് ഒരുപാട് കമന്റുകള്‍ പാസാക്കിയതായി പത്രങ്ങളിലൂടെ ഞാനറിഞ്ഞു. പക്ഷേ ഞാനൊരു ജൂനിയര്‍ നടിയെന്ന നിലയ്ക്ക് അവരോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു.

എനിക്കവരെ നേരില്‍ക്കണ്ടു സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ സന്ദര്‍ഭം കിട്ടിയില്ല.

? സാവിത്രി സ്വന്തമായി പടം നിര്‍മിച്ചു. സംവിധാനം ചെയ്തു. ജമിനിഗണേശനെ പ്രണയിച്ചുവിവാഹം കഴിച്ചു. പക്ഷേ സാവിത്രിയായി അഭിനയിച്ച നിങ്ങള്‍....


ഠ ഈ ചോദ്യം എന്നെ ഏതോ ഒരു പ്രതിസന്ധിയില്‍ ആവാഹിച്ചു നിര്‍ത്തിയതുപോലുണ്ട്. പക്ഷേ അതേക്കുറിച്ചു ഞാന്‍ സങ്കടപ്പെടുന്നില്ല. എന്റെ അച്ഛന്‍ സുരേഷ്‌കുമാര്‍, മലയാളത്തില്‍ ധാരാളം പടങ്ങള്‍ നിര്‍മിച്ച വ്യക്തിയാണ്. ഇപ്പോഴും നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അമ്മ മേനക നടിയാണ്.

മുത്തശ്ശി സരോജയും നടിയാണ്. റെമോ, ദാദാള്‍' എന്നീ പടങ്ങളില്‍ മുത്തശ്ശി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ എന്റെ കുടുംബമാകെ സിനിമാകുടുംബമാണ്. എന്നെ സംബന്ധിച്ച് ഒരിക്കലും ഞാന്‍ സ്വന്തമായി പടം നിര്‍മിക്കില്ല. സംവിധാനം ചെയ്യേണ്ടതായ അര്‍ഹതയും എനിക്കില്ല. പിന്നെ, വിവാഹക്കാര്യം.

നടനെ വിവാഹം കഴിക്കണമെന്ന നിയമം ഉണ്ടോ? ഞാനീ ഫീല്‍ഡില്‍ ഒരു തുടക്കക്കാരിയാണ്. ആരോടും ഇന്നുവരെ എനിക്ക് പ്രണയം തോന്നീട്ടില്ല. ഇനിയുള്ള കാര്യം എങ്ങനെയെന്നറിയില്ല. അതേസമയം എന്റെ അച്ഛന്‍ സുരേഷ്‌കുമാറും അമ്മ മേനകയും തമ്മില്‍ പ്രണയിച്ചു വിവാഹിതരായവരാണ്.

അങ്ങനെയാണെങ്കില്‍ത്തന്നെ എന്റെ നിര്‍ബന്ധത്തിന് എന്റെ മാതാപിതാക്കള്‍ വഴങ്ങും. അതൊരു നടനോ സാധാരണക്കാരനോ എന്നത് പ്രശ്‌നമല്ല. എന്റെ ഇപ്പോഴത്തെ ശ്രദ്ധ അഭിനയത്തില്‍ മാത്രമാണ്.

? ഇതുവരെ നിങ്ങള്‍ അഭിനയിച്ച കംഫര്‍ട്ടബിളായ ഹീറോ


ഠ എല്ലാ ഹീറോമാരും എനിക്ക് ഇഷ്ടപ്പെട്ടവരാണ്. ഓരോരുത്തരിലും ഓരോ പ്ലസ്‌പോയിന്റുണ്ട്. അതാണ് ഞാനിഷ്ടപ്പെടുന്നത്.
uploads/news/2019/02/289297/CiniINWkeerthisuresh200219c.jpg

? പ്രത്യേകിച്ച് ഒരു നടനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടോ.


ഠ ഇന്നുവരെ ഞാന്‍ ജോഡിയായി അഭിനയിക്കാത്ത എല്ലാ നടന്മാരോടൊപ്പവും അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയ് ജോഡിയായി അദ്ദേഹത്തിന്റെ 62-ാമത്തെ പടത്തിലും വിക്രമിന്റെ ജോഡിയായി 'സാമി-2'ലും വിശാലിന്റെ ജോഡിയായി ചണ്ഡക്കോഴി -2ലും അഭിനയിച്ചു.

മറ്റു ഭാഷാചിത്രങ്ങളൊന്നും ഒത്തുവന്നിട്ടില്ല. എന്നാല്‍, രണ്ട് പുതിയ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ആ ഒരു അറിയിപ്പ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും.

? ധാരാളം നടീനടന്മാര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുണ്ട്. നിങ്ങളെയും പല പാര്‍ട്ടിക്കാര്‍ ക്ഷണിച്ചിരിക്കും. എന്താ നിങ്ങള്‍ക്കതില്‍ താല്പര്യമുണ്ടോ.


ഠ ഇല്ല. അതുമായി എനിക്ക് പുലബന്ധംപോലും ഇല്ല. ആരെന്തുപറയുന്നുവെന്ന് ചിന്തിക്കാന്‍പോലും എനിക്ക് സമയമില്ല.

സിനിമാ ഷൂട്ടിംഗ്, പരസ്യഷൂട്ടിംഗ് എന്നിങ്ങനെ ഞാന്‍ നിരന്തരം ഓടിനടക്കുകയാണ്.

സുധീനആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW