Tuesday, May 21, 2019 Last Updated 18 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 04.44 PM

മാതാവിന് എസ്‌യുവി സമ്മാനമായി നല്‍കി സല്‍മാന്‍ ഖാന്‍

salman khan range rover lond wheel base

ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഒരു കിടിലന്‍ വാഹനം നല്‍കി തന്റെ മാതാവ് സല്‍മ ഖാനെ ഞെട്ടിച്ചിരിക്കുകയാണ്. പുതിയ റേഞ്ച് റോവര്‍ ലോങ് വീല്‍ബേസാണ് സല്‍മയ്ക്ക് മകന്‍ നല്‍കിയത്. റേഞ്ച് റോവറിന്റെ ലോങ് വീല്‍ബെയ്‌സ് മോഡലാണ് സല്‍മാന്‍ അമ്മയ്ക്ക് സമ്മാനിച്ചത്. ഏകദേശം 2 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ്. 5.2 മീറ്റര്‍ നീളമുള്ള എസ്യുവി രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ്. ലാന്‍ഡ് റോവര്‍ എഎക്‌സ്റ്റെന്റഡ് വീല്‍ബേസിന്റെ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിന്‍ പതിപ്പാണ് താരം അമ്മയ്ക്കായി വാങ്ങിയത്. 255 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 8.3 സെക്കന്റുകള്‍ മാത്രം വേണ്ടി വരുന്ന കരുത്തിന്റെ ഉയര്‍ന്ന വേഗം 209 കിലോമീറ്ററാണ്. തന്റെ ഇഷ്ട നമ്പറായ 2727 ഉം താരം സ്വന്തമാക്കി.

ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍. ആഡംബരവും സുരക്ഷയും ഒരുപോലെ നല്‍കുന്ന ഈ കരുത്തന്‍ എസ്‌യുവി ആരാധകരാണ് താരങ്ങളേറെയും. അടുത്തിടെ താര സുന്ദരി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് റേഞ്ച് റോവര്‍ സമ്മാനിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW