Saturday, July 06, 2019 Last Updated 15 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 01.16 PM

ജോയി ചെമ്മാച്ചേലിന് ചിക്കാഗോ പൗരാവലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

uploads/news/2019/02/289094/Usa190219d.jpg

ചിക്കാഗോ: ലോക മലയാളി സമൂഹത്തിന് സുപരിചിതനായിരുന്ന ജോയി ചെമ്മാച്ചേലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഇന്ത്യാ പ്രസ്‌ക്ലബ് ചിക്കാഗോ ചാപ്റ്ററിന്റെയും ചിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ അനുശോചന സമ്മേളനം നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സീറോ മലബാര്‍ രൂപതാ വികാരി ജനറാളും, ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ മോണ്‍.

തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അദ്ധ്യക്ഷത വഹിച്ചു. സാന്‍ഹൊസെ ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ.സജി പിണര്‍ക്കയില്‍, ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍, പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, ട്രഷറര്‍ സജിമോന്‍ ആന്റണി, ഫോമ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ട്രഷറര്‍ ഷിനു ജോസഫ്, അനിയന്‍ ജോര്‍ജ് (ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍), ജെയ്ബു കുളങ്ങര (പ്രവാസി കേരളാ കോണ്‍ഗ്രസ്), അനില്‍ മറ്റത്തിക്കുന്നേല്‍ (ഏഷ്യാനെറ്റ് യു.എസ്.എ), റോയി മുളങ്കുന്നം (കൈരളി ടിവി), കുര്യന്‍ ഫിലിപ്പ് (ഹാര്‍വെസ്റ്റ് ടിവി), പീറ്റര്‍ കുളങ്ങര (ചിക്കാഗോ സോഷ്യല്‍ ക്ലബ്), സാജു കണ്ണമ്പള്ളി (ക്‌നാനായ വോയ്‌സ്), ജോഷി വള്ളിക്കളം (സി.എം.എ.), ജോര്‍ജ് പാലമറ്റം (കേരള അസോസിയേഷന്‍), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (ഐ.എം.എ), പോള്‍സണ്‍ കുളങ്ങര (സെന്റ് മേരീസ് പള്ളി), ജോസഫ് മുല്ലപ്പള്ളില്‍ (സിറ്റിവൈസ് കോര്‍പ്പറേഷന്‍), റ്റോമി കണ്ണാല (സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (മിഡ്‌വെസ്റ്റ് അസോസിയേഷന്‍), ജയന്‍ മുളങ്ങാട് (സംവിധായകന്‍), ശിവന്‍ മുഹമ്മ (ഇന്ത്യാ പ്രസ് ക്ലബ്), ലിന്‍സ് താന്നിച്ചുവട്ടില്‍ (സാഹിത്യവേദി), സണ്ണി വള്ളിക്കളം (സീറോ മലബാര്‍ പാസ്റ്ററല്‍ കൗണ്‍സില്‍) എന്നിവര്‍ പ്രസംഗിച്ചു.

uploads/news/2019/02/289094/Usa190219c.jpg

കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി സ്വാഗതവും പ്രസ് ക്ലബ് ചിക്കാഗോ സെക്രട്ടറി പ്രസന്നന്‍ പിള്ള നന്ദിയും പറഞ്ഞു. ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ. സി.ഇ.ഒ. ബിജു സക്കറിയ അവതാരകനായിരുന്നു. സംഘാടകന്‍ സാമൂഹ്യപ്രവര്‍ത്തകന്‍, കലാകാരന്‍, കര്‍ഷകന്‍ തുടങ്ങിയ വിവിധ നിലകളില്‍ തിളങ്ങിയ ജോയിച്ചന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ഏവരും അഭിപ്രായപ്പെട്ടു.

മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് ജോയി ചെമ്മാച്ചേലിന്റെ പേരില്‍ ഫൊക്കാന നല്‍കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ പ്രസ്താവിച്ചു.

ജോയി ചെമ്മാച്ചേലിന്റെ സുഹൃത്തുക്കളായ സജി പൂതൃക്കയില്‍, ജോര്‍ജ് തോട്ടപ്പുറം, സാബു നടുവീട്ടില്‍, ബിജു തുരുത്തുമാലില്‍, ജോണ്‍സണ്‍ വാരിയത്ത്, ജോസ് പിണര്‍ക്കയില്‍, ജോസ് മണക്കാട്ട്, സിബി കൈതക്കത്തൊട്ടിയില്‍, ജെയിന്‍ മാക്കീല്‍, നാരായണന്‍ കുട്ടപ്പന്‍, സിബി ആലുംപറമ്പില്‍, സണ്ണി ഈരൂരിക്കല്‍, ജോബ് മാക്കീല്‍, ബിജു അഞ്ചങ്കുന്നത്ത്, ജൂബി വള്ളിക്കളം, മോനു വര്‍ഗീസ് തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

നേര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനക്കൂട്ടം രണ്ടുദിവസമായി നടന്ന മൃതസംസ്‌ക്കാര ശുശ്രൂഷകളില്‍ പങ്കെടുത്തതുതന്നെ ജോയിച്ചന്റെ സ്വീകാര്യതയുടെ തെളിവായിരുന്നുവെന്ന് ഏവരും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട് : ജോസ് കണിയാലി

Ads by Google
Tuesday 19 Feb 2019 01.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW