Thursday, June 13, 2019 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 10.05 AM

കാത്തിരുന്ന ലഭിച്ച കണ്‍മണിയെ ഒരു നോക്ക് കാണുന്നതിന് മുമ്പ് കോകില മറഞ്ഞു, പ്രിയതമയുടെ അവയവങ്ങള്‍ പ്രണയദിനത്തില്‍ ഭര്‍ത്താവ് ദാനം ചെയ്തു

pregnant women

കാത്തിരുന്ന ലഭിച്ച കണ്‍മണിയെ ഒരു നോക്ക് കാണുന്നതിന് മുമ്പ് കോകില മറഞ്ഞു. പ്രിയതമയുടെ അവയവങ്ങള്‍ പ്രണയദിനത്തില്‍ ഭര്‍ത്താവ് ദാനം ചെയ്ത് മാതൃകയായി. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി ഗൗതം രാജാണ് ഭാര്യ കോകിലയുെ അവയവം ദാനം ചെയ്തത്.

ഗര്‍ഭിണിയായപ്പോള്‍ ഭാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കോകിലയെ അലട്ടിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നേരത്തെ തന്നെ ആശുപത്രിയില്‍ കോകിലയെ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കോകില ഫെബ്രുവരി 14ന് രാവിലെ മൂന്നരയോടെ മരിച്ചു. പ്രസവത്തിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ചുഴലി കൂടി ഉണ്ടായതാണ് കോകില മരിക്കാന്‍ കാരണമായത്. കുഞ്ഞിനും ശരീരഭാരം കുറവായതിനെത്തുടര്‍ന്ന് ഇന്‍കുബേറ്ററില്‍ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഗൗതത്തിന്റെയും കോകിലയുടെയും വിവാഹം. ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പാണ് കോകിലയുടെ മരണം. ഏറെ വേദനയോടെയാണ് ഗൗതം അവയവദാനം ചെയ്തത്. മറ്റുള്ളവരിലൂടെ അങ്ങനെയെങ്കിലും ഭാര്യയുടെ ജീവന്റെ അംശം നിലനില്‍ക്കാന്‍ വേണ്ടിയാണ് ഗൗതം അവയവം ദാനം ചെയ്തത്.

Ads by Google
Ads by Google
Loading...
TRENDING NOW