Thursday, June 20, 2019 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 18 Feb 2019 08.25 PM

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ യോഗ്യര്‍ പാര്‍ട്ടിയിലുണ്ടെന്ന് പി.ജെ കുര്യന്‍

 Oommen chandy, PJ Kurien

പത്തനംതിട്ട: ഉമ്മന്‍ ചാണ്ടിക്കെതിരെ രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ യോഗ്യര്‍ പാര്‍ട്ടിയിലുണ്ടെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രായവും ആരോഗ്യവും പരിഗണിക്കണമെന്നും കുര്യന്‍ പരിഹസിച്ചു. സിറ്റിംഗ് എം.പി ആന്റോ ആന്റണിക്കെതിരെ മണ്ഡലത്തില്‍ എതിര്‍ വികാരമുണ്ടെന്നും കുര്യന്‍ പറഞ്ഞു. വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു പി.ജെ കുര്യന്‍.

ആന്റോ ആന്റണിക്ക് വീണ്ടും സീറ്റ് നല്‍കുന്നതിനെതിരായ ഡി.ഡി.സി നിലപാടിനൊപ്പമാണ് പി.ജെ കുര്യന്‍. സംഘടനാ തലത്തിലും പാര്‍ലമെന്ററി തലത്തിലും ജില്ലാ ഘടകം അവഗണിക്കപ്പെടുന്ന സാഹചര്യമാണ്. ഒപ്പം എം.പിക്കെതിരായ ഭരണവിരുദ്ധ വികാരവും നിലനില്‍ക്കുന്നു. ഇക്കാര്യങ്ങളെല്ലാം രാഷ്ട്രീയകാര്യ സമിതിയില്‍ അറിയിക്കുമെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി.

Ads by Google
Monday 18 Feb 2019 08.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW