Friday, June 21, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 18 Feb 2019 10.41 AM

പ്രണയമെന്നത് ഓപ്പോസിറ്റ് സെക്‌സിനോട് മാത്രം തോന്നുന്ന വികാരമല്ല- അഞ്ജു കുര്യന്റെ സ്വപ്നങ്ങള്‍

''ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്ന യുവതാരം അഞ്ജു കുര്യന്റെ സ്വപ്നങ്ങളിലൂടെ.'
uploads/news/2019/02/288844/AnjuKurian180219.jpg

സൗഹൃദങ്ങളാണ് അഞ്ജു കുര്യന്‍ എന്ന കോട്ടയംകാരിയെ സിനിമയിലെത്തിച്ചത്. നേരമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ അഞ്ജുവിന് ഇന്ന് സിനിമ പാഷനാണ്.

ഇഷ്ടം കൂടിയപ്പോള്‍ ആര്‍ക്കിടെക്ടായ അഞ്ജു ജോലി ഉപേക്ഷിച്ച് ബിസിനസുകാരിയായി. കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ നായികയായി പ്രേക്ഷകമനസുകള്‍ കീഴടക്കാനൊരുങ്ങുകയാണ് അഞ്ജു കുര്യന്‍.

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം


പഠിക്കുന്ന സമയത്തൊക്കെ വാലന്റൈന്‍സ്ഡേ സെലിബ്രേഷനൊന്നുമില്ലായിരുന്നു. അന്നൊക്കെ വാലന്റൈന്‍സ് ഡേയില്‍ റേഡിയോയിലൂടെ പ്രണയിക്കുന്നവര്‍ ആശംസകള്‍ പറയുന്നതൊക്കെ കേള്‍ക്കുമ്പോള്‍ കൗതുകമായിരുന്നു.

പ്രണയമെന്നത് ഓപ്പോസിറ്റ് സെക്‌സിനോട് മാത്രം തോന്നുന്ന വികാരമല്ല. ജീവിതത്തില്‍ എല്ലാത്തിനേയും പ്രണയിക്കണമെന്നതാണ് എന്റെ തിയറി. ജീവിതം വളരെ ചെറുതാണ്.

അതുകൊണ്ടുതന്നെ ഓരോ ദിവസവും എന്‍ജോയ് ചെയ്ത് സിംപിളായി ജീവിക്കാനാണ് എനിക്കിഷ്ടം. പിന്നെ പൂച്ചക്കുഞ്ഞുങ്ങളേയും പെറ്റ്സിനെയുമൊക്കെ ഒരുപാടിഷ്ടമാണ്. ഇപ്പോളെന്റെ പ്രണയം പ്രൊഫഷനോടാണ്.

uploads/news/2019/02/288844/AnjuKurian180219a.jpg

ലൗ ലൗ ലവ് ലെറ്റര്‍


സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൗ ലെറ്ററുകളൊക്കെ കിട്ടിയിട്ടുണ്ട്. ഫ്രണ്ട്സിന്റെ കൈയില്‍ കൊടുത്തുവിടുന്ന ലെറ്ററൊക്കെ വായിച്ചിട്ട് നേരെ അധ്യാപകര്‍ക്ക് കൊടുക്കുകയായിരുന്നു പതിവ്.

ലെറ്റര്‍ തരുന്നവര്‍ക്ക് പണിഷ്മെന്റ് വാങ്ങിക്കൊടുക്കുന്നതുകൊണ്ടാവാം പിന്നെ സീരിയസായി പ്രണയാഭ്യര്‍ത്ഥനകളൊന്നും കിട്ടിയിട്ടില്ല.

ജാക്ക് പോട്ട്


ഞാന്‍ പ്രകാശന്റെ ഭാഗമാകാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചതല്ല. ആ എക്സൈറ്റ്മെന്റിലാണ് ഞാനിപ്പോഴും. മലയാള സിനിമയിലെ ലെജന്‍ഡുകളായ സത്യന്‍ സാര്‍, കുമാര്‍ സാര്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാവുമെന്ന് കരുതിയിട്ടേയില്ലായിരുന്നു.

സത്യം പറഞ്ഞാല്‍ ജാക് പോട്ട് അടിച്ച സന്തോഷത്തിലാണ് ഞാനിപ്പോള്‍. ഈ പ്രോജക്ടിലേക്ക് സെലക്ടായെന്നും അഭിനയിച്ചെന്നുമൊക്കെ വിശ്വസിക്കാനാവുന്നില്ല. സിനിമ കണ്ടശേഷം പലരും നല്ല അഭിപ്രായം പറഞ്ഞു.

വളരെ പോസിറ്റിവിറ്റിയുള്ള സെറ്റായിരുന്നു അത്. നാച്ച്വറലായി അഭിനയിക്കുന്ന ഫഹദിക്കയോടൊപ്പം അഭിനയിക്കാന്‍ ആദ്യം പേടി തോന്നിയിരുന്നു. ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴേക്കും ആ പേടി മാറി. എല്ലാവരും വളരെ സപ്പോര്‍ട്ടീവായിരുന്നു.

uploads/news/2019/02/288844/AnjuKurian180219b.jpg

സംവിധായകന്‍ എന്ന നിലയില്‍ സത്യന്‍ സാര്‍ മാത്രമല്ല, ക്യാമറാമാന്‍ കുമാര്‍ സാറും ഓരോ ഷോട്ടെടുക്കുമ്പോഴും എല്ലാം പറഞ്ഞുതന്നു. ഈ സിനിമ നല്ലൊരു എക്‌സ്പീരിയന്‍സ് തന്നു. സിനിമയുടെ വിജയം കാണുമ്പോള്‍ എല്ലാവരുടേയും ഒരു ബ്ലെസ്സിംഗ് എനിക്ക് കിട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഒരുപാട് എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്ത സിനിമയാണത്.

മത്സരമില്ലാതെ


ഞാന്‍ പ്രകാശനില്‍ രണ്ട് നായികമാരുണ്ടെന്നത് ഒരു പ്രശ്നമായിരുന്നില്ല. ചെറുപ്പം മുതല്‍ സത്യന്‍ സാറിന്റെ സിനിമ കണ്ടുവളര്‍ന്നതാണ്. ഒരുപാടിഷ്ടമാണ് സിനിമ. ഒരു സത്യന്‍ അന്തിക്കാട് സിനിമയില്‍ ചെറിയ വേഷമാണെങ്കിലും അഭിനയിക്കുക എന്നത് ഏതൊരു ആര്‍ട്ടിസ് റ്റിന്റെയും സ്വപ്നമായിരിക്കും. ശ്രുതിയെ അവതരിപ്പിക്കാന്‍ എനിക്ക് അവസരം കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്.

ലക്കി ലൊക്കേഷന്‍


വലിപ്പച്ചെറുപ്പമില്ലാതെ സെറ്റിലെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു. ഷൂട്ടില്ലാതെ ഇരിക്കുന്ന സമയത്ത് സത്യന്‍ സാറാണെങ്കിലും പഴയ കഥകളൊക്കെ പറഞ്ഞ് തരുമായിരുന്നു.

ഷൂട്ടിംഗ് തീര്‍ന്ന് സെറ്റ് വിട്ടുപോകുമ്പോള്‍ കുടുംബവീട്ടില്‍നിന്നു തിരിച്ചുവരാന്‍ കഴിയാത്തതുപോലെ, മടങ്ങിപ്പോകുന്ന ഒരു വിഷമത്തോടെയാണ് ഞാന്‍ ലൊക്കേഷനില്‍ നിന്ന് പോയത്.

uploads/news/2019/02/288844/AnjuKurian180219c.jpg

ആദ്യ നായിക


കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യം നായികയായത്. തുടക്കക്കാരിയുടെ പരിഭ്രമത്തോടെയാണ് ആ സിനിമ ചെയ്തത്. നല്ലൊരു ടീമിനൊപ്പമായിരുന്നു. വളരെ എനര്‍ജറ്റിക്കായ യങ് ടീമിനൊപ്പമുള്ള ആ സിനിമ നല്ലൊരു എക്സ്പീരിയന്‍സായിരുന്നു.

സിനിമയിലേക്ക്


മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്. നേരം, ഓം ശാന്തി ഓശാന, പ്രേമം, എന്നിങ്ങനെ നല്ല കുറച്ച് ചിത്രങ്ങളുടെ ഭാഗമായി. സുഹൃത്തുക്കളുടെ സിനിമകളായതുകൊണ്ടാണ് ഈ ചിത്രങ്ങളില്‍ അഭിനയിച്ചത്. നേരത്തില്‍ അഭിനയിക്കുമ്പോള്‍ അഭിനയം എന്റെ പ്രൊഫഷനായി മാറുമെന്ന് എനിക്കറിയില്ലായിരുന്നു.

ആദ്യമായി സിനിമയിലുടനീളമുള്ള ഒരു വേഷം ചെയ്യുന്നത് ലീഡര്‍ എന്ന തമിഴ് ചിത്രത്തിലാണ്. സിനിമയുടെ സാങ്കേതിക വശങ്ങളടക്കമുള്ള ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത് അവിടെ നിന്നാണ്.

കവി ഉദ്ദേശിച്ചത് എന്ന സിനിമയോടെയാണ് അഭിനയം പാഷനായി മാറുന്നത്. സിനിമ എന്താണെന്നറിയാതെ അഭിനയിക്കുന്നതും ആഗ്രഹം തോന്നി അഭിനയിക്കുന്നതും വ്യത്യസ്തമാണ്. ഇപ്പോള്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്ന് അതിയായ ആഗ്രഹമുണ്ട്.

ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. ഞാന്‍ പ്രകാശന്‍ കഴിഞ്ഞശേഷവും പലര്‍ക്കും എന്റെ പേര് പോലും അറിയില്ല. ശ്രുതി എന്ന് വിളിച്ചാണ് പലരും സംസാരിക്കുന്നത്.

uploads/news/2019/02/288844/AnjuKurian180219d.jpg

ചെന്നൈ ജീവിതം


ആര്‍ക്കിടെക്ടായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിനിമയില്‍ നല്ല അവസരങ്ങള്‍ കിട്ടുന്നത്. ജോലിക്കിടയില്‍ ലീവെടുത്ത് മാറി നില്‍ക്കുന്നത് ബുദ്ധിമുട്ടായതോടെ ജോലി വിട്ടു. ഇപ്പോള്‍ ചെന്നൈയില്‍ സ്വന്തമായി ഫുഡ് റിലേറ്റഡ് ബിസിനസ് ചെയ്യുകയാണ്.

കുടുംബം


ഞാനൊരു കോട്ടയംകാരിയാണ്. അപ്പ അനു കുര്യന്‍, അമ്മ സുജ, സഹോദരന്‍ അഭിജിത്തും കുടുംബവും അമേരിക്കയിലാണ്. ഫാമിലിയാണെന്റെ ബാക്ക് ബോ ണ്‍. ചേട്ടനും അപ്പയും അമ്മയുമൊക്കെ സിനിമ കണ്ടിട്ട് കൃത്യമായി അഭിപ്രായം പറയുന്നവരാണ്.

അനഘ

Ads by Google
Ads by Google
Loading...
TRENDING NOW