Tuesday, May 21, 2019 Last Updated 59 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 17 Feb 2019 02.09 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/02/288604/azcha.jpg

അശ്വതി: സാമ്പത്തികമായ വിഷമതകള്‍ മറികടക്കും. യാത്രകള്‍ വഴി നേട്ടം. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യും. മത്സരപരീക്ഷകളില്‍ മികച്ച വിജയം.

ഭരണി: ഭക്ഷണസുഖം അനുഭവിക്കും. അലസത വിട്ടുമാറും. ഭൂമി വില്‍പ്പനയില്‍ തീരുമാനം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും.

കാര്‍ത്തിക: ധനപരമായി അനുകൂലം. കര്‍മ്മരംഗത്ത്‌ പ്രസിദ്ധി നേടും. പൊതുപ്രവര്‍ത്തങ്ങളില്‍ നേട്ടങ്ങള്‍. സന്താനങ്ങള്‍ക്ക്‌ വിജയം. തുടര്‍ന്നുള്ള മനഃ സന്തോഷം.

രോഹിണി: ബന്ധുജനങ്ങളില്‍ നിന്നുള്ള ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. തൊഴില്‍പരമായ നേട്ടം.

മകയിരം: കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. വീട്‌ മാറി താമസിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും.

തിരുവാതിര: ബന്ധുജനഗുണം വര്‍ദ്ധിക്കും. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. അവിചാരിതമായ ധനലാഭം പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ മികച്ച പ്രകടനം. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടങ്ങള്‍.

പുണര്‍തം: ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ദ്ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. അന്യജനസഹായം ലഭിക്കും. കര്‍മ്മരംഗത്തെ തടസങ്ങള്‍ തരണം ചെയ്യുവാന്‍ സാധിക്കും.

പൂയം: വിവാഹാലോചനകള്‍ ലക്ഷ്യം കാണും. ബന്ധുജനഗുണം വര്‍ദ്ധിക്കും. വാഹനം, ഭൂമി ഇവ വാങ്ങുവാനുള്ള ആഗ്രഹത്തില്‍ പുരോഗതി. വ്യവഹാര വിജയം പ്രതീക്ഷിക്കാം.

ആയില്യം: വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടങ്ങള്‍. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. ദീര്‍ഘകാല ആഗ്രഹം സാധിക്കും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും.

മകം: പുണ്യസ്‌ഥല സന്ദര്‍ശനം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ആരോഗ്യ വിഷമതകളില്‍ നിന്ന്‌ മോചനം. സന്താനങ്ങള്‍ക്ക്‌ പരീക്ഷാവിജയം. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ നേട്ടങ്ങള്‍.

പൂരം: സന്താനഗുണമനുഭവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍ നിന്ന്‌ മോചനം.

ഉത്രം: കുടുംബത്തിലെ മുതിര്‍ന്നവര്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ സഹായം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. ബന്ധുജന സമാഗമം മൂലം മാനസിക സുഖവര്‍ദ്ധന. പരീക്ഷാ വിജയം.

അത്തം: മാനസികമായി വിഷമതകള്‍ മറികടക്കും. സന്താനങ്ങള്‍ക്ക്‌ അനുകൂല ഫലങ്ങള്‍. മനസ്സിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. ധനലാഭ യോഗം.

ചിത്തിര: നിലനിന്നിരുന്ന മാനസിക വിഷമതകള്‍ ശമിക്കും. അനാവശ്യ ചിന്തകള്‍ മനസ്സില്‍ നിന്ന്‌ വിട്ടൊഴിയും. തൊഴില്‍പരമായി നേട്ടങ്ങള്‍. പ്രവര്‍ത്തനപരമായ ബുദ്ധിമുട്ടുകളില്‍ നിന്ന്‌ മോചനം. പിതൃഗുണമനുഭവിക്കും.

ചോതി: ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള തീരുമാനമെടുക്കും. രോഗാരിഷ്‌ടതകള്‍ ശമിക്കും. അവിചാരിത യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം വര്‍ദ്ധിക്കും. ഇന്റര്‍വ്യൂവില്‍ വിജയം.

വിശാഖം: ധനപരമായ വിഷമതകള്‍ തരണം ചെയ്യും. ഭവനത്തില്‍ ശാന്തത. ബന്ധു ജന സന്ദര്‍ശനം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. തൊഴില്‍രഹിതര്‍ക്ക്‌ താല്‍ക്കാലിക ജോലി ലഭിക്കും.

അനിഴം: ഭക്ഷണസുഖമുണ്ടാവും. സുഹൃത്തുക്കള്‍ വഴി നേട്ടം. ധനപരമായ പുരോഗതി. തൊഴില്‍പരമായി അനുകൂലം. യാത്രകള്‍ വഴി നേട്ടം. സന്താനഗുണ വര്‍ദ്ധന.

തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളില്‍ വിഷമത ശമിക്കും. രോഗശമനം. സഹപ്രവര്‍ത്തകര്‍ നിമിത്തമായി കാര്യവിജയം. ഭാര്യാഭര്‍തൃബന്ധത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ വിട്ടൊഴിയും.

മൂലം : ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരല്‍. തൊഴില്‍പരമായ നേട്ടം. വിവാഹാലോചനകളില്‍ തീരുമാനം. തൊഴില്‍രംഗത്ത്‌ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

പൂരാടം : ബന്ധുജനങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. സന്താനഗുണ വര്‍ദ്ധന. രോഗദുരിതത്തില്‍ ശമനം. പണമിടപാടുകളില്‍ നേട്ടം. സുഹൃത്തുക്കളില്‍ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം വര്‍ദ്ധിക്കും.

ഉത്രാടം : കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം. ഭൂമിവില്‍പ്പന തീരുമാനമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന ്‌നേട്ടം. സുഹൃദ്‌ ഗുണംവര്‍ദ്ധിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.

തിരുവോണം : ശാരീരികവും മാനസികവുമായ ഉന്മേഷം വര്‍ധിക്കും. പ്രധാന തൊഴിലില്‍നിന്നല്ലാതെ ധനലാഭം. ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍.

അവിട്ടം : സ്വത്തുസംബന്ധമായ തര്‍ക്കത്തില്‍ തീരുമാനം. വിദേശത്തുനിന്ന്‌ നാട്ടില്‍തിരിച്ചെത്തും. ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ ശമിക്കും. സാമ്പത്തികമായി വിഷമതകള്‍ നേരിടും. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. രോഗ ശമനം.

ചതയം : പുതിയ വാഹനത്തിന്‌ യോഗം. പൊതുരംഗത്ത ്‌പ്രശസ്‌തി വര്‍ദ്ധിക്കും. സുഹൃദ്‌സഹായം വര്‍ദ്ധിക്കും. ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാന്‍ കഴിയും. സുഹൃത്തുക്കള്‍വഴി നേട്ടം.

പൂരൂരുട്ടാതി : സാമ്പത്തികവിഷമം മറികടക്കും. സ്വവ്യവഹാരങ്ങളില്‍ വിജയം. യാത്രകള്‍ വേണ്ടിവരും. ശരീര ക്ഷീണം വിട്ടൊഴിയും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍ നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സില്‍ നേട്ടം.

ഉത്രട്ടാതി : ദാമ്പത്യ ജീവിതസൗഖ്യം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. ആരോഗ്യ വിഷമതകള്‍ ശമിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സുഹൃദ്‌സഹായം വര്‍ദ്ധിക്കും.

രേവതി : തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. അവിചാരിത ധനവരുമാനം. ഭാഗ്യപരീക്ഷണങ്ങളില്‍ ചെറിയ നേട്ടം. സ്വന്തം ബിസിനസ്സ്‌ പുഷ്‌ടിപ്പെടും. സന്താനങ്ങളുടെ വിജയം സന്തോഷം നല്‍കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 17 Feb 2019 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW