Saturday, July 06, 2019 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.51 PM

ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ ഒഴിവാക്കാന്‍ ട്രമ്പ് ബില്ലില്‍ ഒപ്പിടും, പിന്നീട് അതിര്‍ത്തി മതില്‍ പണിയുമെന്ന് നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപനം

uploads/news/2019/02/288472/Usa160219b.jpg

വാഷിംഗ്ടണ്‍ ഡിസി: വീണ്ടുമൊരു ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ഒഴിവാക്കുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ടു വച്ച 1.375 ബില്യണ്‍ ഡോളറിന്റെ ബില്ലില്‍ പ്രസിഡന്റു് ട്രമ്പു ഒപ്പിടുമെന്നും, തുടര്‍ന്ന് അതിര്‍ത്തി മതിലിന്റെ പണി പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നാഷ്ണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു സൈന്യത്തെ മതില്‍പൂര്‍ത്തിയാക്കുന്ന പണി ഏല്‍പിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.

നാഷ്ണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതോടെ പ്രസിഡന്റിന് ലഭിക്കുന്ന അധികാരം ഉപയോഗിച്ചു അതിര്‍ത്തി മതില്‍ പണിയുന്നതിന് സ്വകാര്യ വ്യക്തികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനും, മറ്റു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.സെനറ്റ് ഭൂരിപക്ഷ പാര്‍ട്ടിയുടെ ലീഡര്‍ മിച്ചു മെക്കോണല്‍ ഇതു സംബന്ധിച്ചു നേരത്തെ സൂചന നല്‍കിയിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകീട്ടാണ് വൈറ്റ് ഹൗസില്‍ നിന്നും ഔദ്യോഗിക അറിയിപ്പുണ്ടായത്.

നാഷ്ണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചാല്‍ നിയമപരമായി നേരിടുന്നതിന് ഇതിനകം തന്നെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാപഴുതുകളും അടച്ചാണ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബി പറഞ്ഞു. ഫെബ്രുവരി 16 വെള്ളിയാഴ്ച മാത്രമേ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനം പ്രഖ്യാപിക്കുക.

- പി.പി. ചെറിയാന്‍

Ads by Google
Saturday 16 Feb 2019 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW