Tuesday, May 21, 2019 Last Updated 28 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 05.15 PM

വെറുതെ എന്തിനാ ജ്യോത്സ്യനെ കാണുന്നത്?

''ആദ്യം പരിശോധിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ട് അവര്‍ക്ക് വിശ്വാസമായില്ല. അവസാനം അമ്പത്തിരണ്ടാമത്തെ പരിശോധന കഴിഞ്ഞപ്പോള്‍ അവര്‍ രോഗിയായി മാറിയിരുന്നു. രോഗം അവര്‍ ക്ഷണിച്ചു വരുത്തിയതാണ്. രോഗിയാണെന്ന് ചിന്തിച്ചു. അത് സ്ഥിരീകരിക്കാനായിരുന്നു അവര്‍ പരിശോധന നടത്തിയത്. ''
uploads/news/2019/02/287986/joythi140219a.jpg

ഇന്ന് അവധിയായതുകൊണ്ട് ഒന്ന് ജ്യോത്സ്യരെ കാണാം എന്ന് വിചാരിച്ചു. വീട്ടിലെ എല്ലാവരുടെയും ജാതകവുമായി എത്തിയതാണ് അയാള്‍. അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും അറിയാനില്ല. ഇനി വല്ല ദോഷകാലവും വരുന്നുവെങ്കില്‍ മുന്‍കൂട്ടി അറിയാമല്ലോ.

പരിഹാരങ്ങള്‍ ചെയ്താല്‍ കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തായാല്‍ നല്ലതല്ലേ? രോഗം വല്ലതും ഉണ്ടോയെന്ന് ഇടയ്ക്ക് ചെക്കപ്പ് ചെയ്തു. രോഗം വന്ന ഒരു സ്ത്രീയുടെ കഥയുണ്ട്. ആദ്യം പരിശോധിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ട് അവര്‍ക്ക് വിശ്വാസമായില്ല.

അവസാനം അമ്പത്തിരണ്ടാമത്തെ പരിശോധന കഴിഞ്ഞപ്പോള്‍ അവര്‍ രോഗിയായി മാറിയിരുന്നു. രോഗം അവര്‍ ക്ഷണിച്ചു വരുത്തിയതാണ്. രോഗിയാണെന്ന് ചിന്തിച്ചു. അത് സ്ഥിരീകരിക്കാനായിരുന്നു അവര്‍ പരിശോധന നടത്തിയത്. അവസാനം അവര്‍ പറഞ്ഞത് അമ്പത്തൊന്നുപേരും അവരെ പറ്റിച്ചുവെന്നാണ്.

ദശാഫലങ്ങള്‍ ഒക്കെ ജാതകത്തില്‍ ഉണ്ടാകും. ചാരവശാലുള്ള ഫലങ്ങള്‍ പുതുവര്‍ഷഫലത്തില്‍ പറയുന്നത് പോലെയാണ് വരുന്നത്. ഈ രണ്ടു കാര്യങ്ങള്‍ കൊണ്ട് പൊതുവായ കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കാം. ഇപ്പോള്‍ ജാതകം മലയാളത്തിലാണ് എഴുതുന്നത്. അതിനാല്‍ വായിച്ചു മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. വര്‍ഷഫലം എല്ലാ പഞ്ചാംഗങ്ങളിലും കലണ്ടറുകളിലും ഉണ്ടാകും. കൂടാതെ ഓണ്‍ലൈനിലും ലഭ്യമാണ്.

പഴയകാലത്ത് ജ്യോത്സ്യരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു പതിവ്. എന്നിട്ട് കുടുംബത്തിലെ കാരണവര്‍ ഓരോരുത്തരുടെയും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും. മുഴുവന്‍ കുടുംബാംഗങ്ങളും അപ്പോള്‍ അവിടെ സന്നിഹിതരായിട്ടുണ്ടാകും ഫലം കേള്‍ക്കാന്‍.

uploads/news/2019/02/287986/joythi140219b.jpg

ജ്യോതിഷത്തിന് പ്രചാരമേറി വിദേശികളും സ്വദേശികളും ജ്യോത്സ്യനെ കാണാന്‍ തിരക്കുകൂട്ടുന്നു. കാര്യങ്ങള്‍ സാധാരണപോലെ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രയത്‌നവും പ്രാര്‍ത്ഥനയും മതി പ്രതിസന്ധികളെ തരണം ചെയ്യാന്‍.

വഴികളൊക്കെ അടഞ്ഞ് മനസ്സും മടുത്ത് ഇനി എന്താ ചെയ്യുക എന്നറിയാന്‍ വേണമെങ്കില്‍ വിശ്വാസികള്‍ക്ക് ജ്യോത്സ്യരെ സമീപിക്കാം. നല്ലകാലവും ചീത്തകാലവും ഒരാള്‍ക്കും ഒരുപോലെ ആകില്ല. കാലം മാറിക്കൊണ്ടേയിരിക്കും. ആവശ്യം ഉണ്ടെങ്കില്‍ ജ്യോത്സ്യനെ കണ്ടിട്ട് കാര്യമില്ല. പരീക്ഷിക്കാന്‍ വേണ്ടിയും പോയാല്‍ ഫലം ശരിയാകണമെന്നില്ല.

തുടരെത്തുടരെ കഷ്ടകാലം വന്നുകൊണ്ടേ ഇരിക്കുന്നു. പല ചികിത്സ ചെയ്തിട്ടും രോഗം മാറുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളിലും വലിയ മുതല്‍ മുടക്കോടെ ഒരു സംരംഭം തുടങ്ങാന്‍ പോകുമ്പോഴും വല്ല കാര്യങ്ങള്‍ക്ക് പുറപ്പെടും മുമ്പും ജ്യോത്സ്യനെ കാണാം.

അല്ലാതെ അവധി ആയതിനാല്‍ ജ്യോതിഷം നോക്കാമെന്ന് കരുതി ജ്യോത്സ്യനെ ബുദ്ധിമുട്ടിക്കരുത്. അത്യാവശ്യക്കാരായ അനേകം പേര്‍ അദ്ദേഹത്തിന്റെ സേവനത്തിനായി കാത്തിരിക്കുന്നുണ്ടെന്നും ഓര്‍ക്കുക.

ഡോ. പി.ബി. രാജേഷ്
മൊ: 9846033337

Ads by Google
Thursday 14 Feb 2019 05.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW