Saturday, July 20, 2019 Last Updated 34 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 04.03 PM

അന്ന് പിഴച്ചു: അടുത്ത പന്ത് സിക്‌സ് അടിക്കാനായിരുന്നു ഉദ്ദേശ്യം, 'സിംഗിള്‍' വിവാദത്തില്‍ കാര്‍ത്തിക്

 Dinesh karthik

ന്യൂസിലന്‍ഡിനെതിരായ അവസാന ട്വന്റി20 മത്സരം ഇന്ത്യ കൈവിട്ടതിനു പിന്നാലെ കാര്‍ത്തിക് നിഷേധിച്ച സിംഗിള്‍ വന്‍ വിവാദമായിരുന്നു. ക്രുനാല്‍ പാണ്ഡ്യയെ സിംഗിളിന് അനുവദിക്കാതെ മടക്കി അയച്ചതിനെക്കുറിച്ച് ദിനേഷ് കാര്‍ത്തിക്ക് ഒടുവില്‍ പ്രതികരിച്ചു. സിക്‌സ് അടിക്കാമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അന്ന് പിഴച്ചുവെന്നായിരുന്നു സിംഗിള്‍ വിവാദത്തില്‍ കാര്‍ത്തിക്കിന്റെ പ്രതികരണം.

മൂന്നാം ട്വന്റി20 യില്‍ 213 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വിജയത്തിലേക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. എന്നാല്‍ ക്രീസിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക്-ക്രുനാല്‍ പാണ്ഡ്യ സഖ്യത്തിനു 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. മത്സരത്തില്‍ നാലു റണ്‍സിന് തോല്‍വി വഴങ്ങഇയ ഇന്ത്യ ട്വന്റി20 പരമ്പരയും കൈവിട്ടു.

അവസാന ഓവറില്‍ ഉറപ്പായിരുന്ന സിംഗിള്‍ ഓടാതെ ക്രുനാല്‍ പാണ്ഡ്യയെ ദിനേഷ് കാര്‍ത്തിക് മടക്കി അയച്ചതാണ് വിവാദമായത്. എന്നാല്‍ അടുത്ത പന്തില്‍ വമ്പനടിക്ക് കാര്‍ത്തിക് ശ്രമിച്ചുവെങ്കിലും ഒരു റണ്‍ നേടാനെ കാര്‍ത്തിക്കിന് കഴിഞ്ഞുള്ളു. അവസാന പന്തില്‍ സിക്‌സ് അടിച്ചുവെങ്കിലും നാലു റണ്‍സിന് ഇന്ത്യ തോല്‍ക്കുകയായിരുന്നു.

വിജയം തിരിച്ചു പിടിക്കാന്‍ പരമാവധി ശ്രമിച്ചു. ക്രുനാലിനോട് സിംഗിള്‍ ഓടേണ്ട എന്ന് പറഞ്ഞതിനു ശേഷം അടുത്ത പന്ത് സിക്‌സ് അടിക്കാമെന്നായിരുന്നു തന്റെ മനസില്‍ പക്ഷെ അത് അന്ന് സാധിച്ചില്ല.. കാര്‍ത്തിക് പറഞ്ഞു. മധ്യനിര ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള നമ്മുടെ കഴിവിനെ പതിവിലുമധികം വിശ്വസിക്കേണ്ടി വരും. അതേസമയം നമ്മുക്കൊപ്പമുള്ള താരത്തേയും വിശ്വാസത്തിലെടുക്കണം. അന്ന് എനിക്ക് ചില പിഴവുകള്‍ പറ്റി. കളിയില്‍ ഇതെല്ലാം സര്‍വ സാധാരണമാണെന്നും കാര്‍ത്തിക് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW